o മലിനജല ശുദ്ധീകരണ പ്ലാൻ്റ് : പി ഡബ്ള്യു ഡി എക്സിക്യൂട്ടിവ് എഞ്ചിനീയറുമായി സമരസമിതി ചർച്ച നടത്തി
Latest News


 

മലിനജല ശുദ്ധീകരണ പ്ലാൻ്റ് : പി ഡബ്ള്യു ഡി എക്സിക്യൂട്ടിവ് എഞ്ചിനീയറുമായി സമരസമിതി ചർച്ച നടത്തി

 

മലിനജല ശുദ്ധീകരണ പ്ലാൻ്റ് : പി ഡബ്ള്യു ഡി എക്സിക്യൂട്ടിവ് എഞ്ചിനീയറുമായി സമരസമിതി ചർച്ച നടത്തി



മാഹി: പൂഴിത്തല ഫിഷർമെൻ കമ്യൂണിറ്റി ഹാൾ കോമ്പൗണ്ടിൽ ആരംഭിക്കുന്ന മലിനജല ശുദ്ധീകരണ പ്ലാൻ്റ്  പ്രവൃത്തി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട്   മാഹി    മത്സ്യമേഖല സംയുക്ത സമര സമിതി നേതാക്കൾ പി ഡബ്ള്യു ഡി എക്സിക്യൂട്ടിവ് എഞ്ചിനീയർ തുളസിംഗവുമായി  ചർച്ച നടത്തി

 ഫിഷർമെൻ കമ്മ്യൂണിറ്റി ഹാൾ പ്രവർത്തിക്കുന്ന കോമ്പൗണ്ടിൽ മലിനജല ശുദ്ധീകരണ പ്ലാൻ്റ് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യപിച്ചു കൊണ്ട് മാഹി മത്സ്യമേഖല സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം നടന്നു വരികയാണ്,  നിർത്തിവെച്ച പ്രവൃത്തി  വീണ്ടും തുടങ്ങിയതിനെത്തുടർന്നാണ് സമര സമിതി, എക്സിക്യൂട്ടിവ് എഞ്ചിനീയറുമായി ചർച്ച നടത്തിയത്.

സമരസമിതി നേതാക്കൾ മുഖ്യമന്ത്രിയേയും, ഗവർണറേയും കണ്ട് കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനമുണ്ടാവുന്നത്  വരെ   പ്രവൃത്തി നിർത്തിവെക്കാമെന്ന് എക്സിക്യൂട്ടിവ് എഞ്ചിനീയർ ഉറപ്പ് നല്കി
 എൻ.ബാലകൃഷ്ണൻ, എ.വി.യൂസഫ്, രതീശൻ , ശ്യാംജിത്ത്,രാജേഷ് പാറമ്മൽ എന്നിവരുടെ നേതൃത്വത്തിലാണ്  ചർച്ച നടന്നത്

Post a Comment

Previous Post Next Post