കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിൽ വച്ചു സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ചാലക്കര രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളജിന്റെയും മാഹി എ. വി എസ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിൽ വച്ചു സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങ് മാഹി എം എൽ എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.
എ. വി എസ് ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ കെ ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു.
ക്ഷേത്രപ്രസിഡന്റ് ടി പി ബാലൻ എ വി ശ്രീധരന്റെ ഛായ ചിത്രത്തിൽ ഹാരാർപ്പണം നടത്തി.
ആയുർവേദ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ ശിവരാമകൃഷ്‌ണൻ, ക്ഷേത്ര സെക്രട്ടറി പി കെ സതീഷ് കുമാർ, ക്ഷേത്രവായനശാല പ്രസിഡന്റ് സി വി രാജൻ പെരിങ്ങാടി, ഡോക്ടർ ജലാലുദ്ധീൻ,ട്രസ്റ്റ് അംഗങ്ങളായ പി പി വിനോദൻ, പൊത്തങ്ങാട്ട് രാഘവൻ എന്നിവർ ആശംസ നേർന്നു സംസാരിച്ചു.
ട്രസ്റ്റ് ജനറൽ കൺവീനർ എം ശ്രീജയൻ സ്വാഗതവും ട്രസ്റ്റ് അംഗം കെ സുരേഷ് നന്ദിയും പറഞ്ഞു.
വി സി വിജയറാം,എ വി ശശിധരൻ, ജിജേഷ് ചാമേരി,എം എം രമേശ്, പി വി മധു, കെ രവീന്ദ്രൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Post a Comment