*പോണ്ടിച്ചേരി യുനിവേഴ്സിറ്റി: വിദ്യാർത്ഥികളുടെ പ്രതിഷേധം ഫലം കണ്ടു*
പ്രൊഫ: മാധവയ്യയെ മാറ്റി
പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാലയിലെ കാരയ്ക്കൽ കേന്ദ്രത്തിൽ വിദ്യാർത്ഥിയെ ലൈംഗീകമായി പീഢീപ്പിച്ച പ്രശ്നത്തിൽ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിന് ഫലം കണ്ടു. ലൈംഗിക പീഢനത്തിൽ ആരോപണ വിധേയനായ പുതുച്ചേരി സർവകലാശാലയുടെ കാരയ്ക്കൽ കാമ്പസിന്റെ മേധാവി പ്രൊഫസർ മാധവയ്യയെ പ്രസ്തുത സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. അദ്ദേഹത്തിന് പകരക്കാരനായി പ്രൊഫ: ധരണീകരശുവിനെ നിയമിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയിലടക്കം സംയുക്ത വിദ്യാർത്ഥി യൂനിയനുകളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം നടന്നിരുന്നു.
വിദ്യാർത്ഥികൾക്കു നേരെ നടന്ന അതിക്രമത്തിനെതിരെ
പുതുച്ചേരി പ്രദേശ് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് വി.വൈദിലിംഗം എം.പിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു.
Post a Comment