പള്ളൂർ - പന്തക്കൽ റോഡിൽ വശങ്ങളിൽ കാടുകയറി - യാത്ര ദുഷ്ക്കരം
മാഹി: മാഹിയിലേക്കുള്ള പ്രധാന പാതയായ പള്ളൂർ - പന്തക്കൽ റോഡിൽ വശങ്ങളിൽ വളർന്ന കാടുകൾ യാത്രക്കാർക്ക് ഭീഷണിയാവുന്നു. നടന്നു പോകുന്നവരാണ് ഏറെ പ്രയാസം നേരിടുന്നത്.വാഹനങ്ങൾ കടന്നു പോകുമ്പോൾ റോഡരികിലെ ഒരാൾ പൊക്കത്തിൽ വളർന്നു നിൽക്കുന്ന കാടിനോട് ചേർന്നു നിൽക്കേണ്ട അവസ്ഥയാണ് - പന്തക്കൽ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ, മൂലക്കടവ് മദ്രസ എന്നിവിടങ്ങളിലേക്ക് നടന്നു പോകുന്ന കുട്ടികളും അപകട ഭീഷണിയിലാണ് - കുറ്റിക്കാട്ടിൽ മാലിന്യക്കവറുകളും നിറഞ്ഞിട്ടുണ്ട്.
പന്തോ കൂലോത്ത് മുക്കിൽ വളവ് തിരിവുള്ള റോഡിൽ കാട് കാരണം വാഹനങ്ങൾ വരുന്നത് കാണുന്നുമില്ല. മാഹി പൊതുമരാമത്ത് വകുപ്പ് അധികൃതരാണ് റോഡ് വൃത്തിയാക്കേണ്ടത് - മഴ മാറി നിന്നിട്ടും അധികൃതർ പ്രവൃത്തി നടത്താത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്

Post a Comment