സ്വച്ഛ് ധരിത്രി : *പെരിങ്ങത്തൂർ ടൗൺ ശുചീകരിച്ച് അധ്യാപകവിദ്യാർത്ഥി സംഘം*
പെരിങ്ങത്തൂർ : സ്വച്ഛ് ധരിത്രി പ്രോഗ്രാം ആചരണത്തിന്റെ ഭാഗമായി എംഇസിഎഫ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ എൻഎസ്എസിന്റെ നേതൃത്വത്തിൽ പെരിങ്ങത്തൂർ ടൗണിലും പരിസര പ്രദേശങ്ങളിലും ശുചീകരണം നടത്തി.
ശുചീകരണം പ്രിൻസിപ്പൽ ഡോ. സി.കെ. ബാബു ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സി.വിസ്മയ അധ്യക്ഷത വഹിച്ചു. എ.തേജ, ആകാശ് .പി .മനോജ്, എസ്.സാന്ത്വനപ്രിയ എന്നിവർ നേതൃത്വം നല്കി.

Post a Comment