അഴിയൂരിൽ മുസ്ലീം ലീഗ് ഗ്രാമയാത്ര സംഘടിപ്പിച്ചു
അഴിയൂർ : ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി തദ്ദേശസ്വയംഭരണ തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ചർച്ചയുടെ ഭാഗമായി ശാഖകമ്മിറ്റികളുമായി അഴിയൂർ പഞ്ചായത്തിൽ ഗ്രാമയാത്ര നടത്തി. യു.എ. റഹീം അധ്യക്ഷതവഹിച്ചു. പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് അഹമദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി 'ഒ.കെ. കുഞ്ഞബ്ദുള്ള മാസ്റ്റർ വിഷയങ്ങൾ അവതരിപ്പിച്ചു.ഇ.ടി. അയ്യൂബ്, കാസിം നെല്ലോളി , പി.പി. ഇസ്മായിൽ കെ.അൻവർ ഹാജി ഹാരിസ് മുക്കാളി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ, പി.കെ. കാസിം, ഏ.വി. അലി, എം.പി. സിറാജ്, നവാസ് നെല്ലോളി ,സി.കെ. സാജിത് മാസ്റ്റർ,അഫ്ഷീല ഷഫീഖ്, ജലീൽ ടി.സി.എച്ച്, സലാഹുദ്ദീൻ അയ്യൂബി, എന്നിവർ സംസാരിച്ചു.

Post a Comment