*വിഷരഹിത പച്ചക്കറിക്കായ് ന്യൂ മാഹിയിൽ അടുക്കളത്തോട്ടം*
പച്ചക്കറിതൈകൾ വിതരണോദ്‌ഘാടനം
ന്യൂ മാഹി : ജനകീയസൂത്രണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന അടുക്കളതോട്ട പച്ചക്കറി കൃഷിക്കുവേണ്ടിയുള്ള പച്ചക്കറിതൈകൾ ഒന്നാം ഘട്ട വിതരണോദ്‌ഘാടനം ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അർജുൻ പവിത്രന്റെ അദ്ധ്യക്ഷതയിൽ ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സെയ്തു എം കെ നിർവഹിച്ചു.
എല്ലാ വാർഡുകളിലെയും മുഴുവൻ വീടുകളിലും അടുക്കള തോട്ടം ഒരുക്കുകയാണ് പച്ചക്കറി കൃഷി - അടുക്കളത്തോട്ടം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഇതിന് മുൻപ് ഈ പദ്ധതിയുടെ ഭാഗമായി 15 തരം നാടൻ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തിരുന്നു. വിഷരഹിത പച്ചക്കറി ഉൽപാദിപ്പിച്ചു കൊണ്ട് പഞ്ചായത്തിനെ ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുകയും ജീവിതശൈലി രോഗങ്ങൾ ഇല്ലാതാക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ശ ശർമിള വാർഡ് മെമ്പർമാരായ ശർമി രാജ്, തമീം, വത്സല സി ഡി എസ് ചെയർപേഴ്സൺ ലീല കെ പി, കൃഷി അസിസ്റ്റന്റ് അരുൺ വി എസ്‌എന്നിവർ യോഗത്തിൽ സംബന്ധിച്ചു. കൃഷി അസിസ്റ്റന്റ് ബൈജു എം വി സ്വാഗതം പറഞ്ഞു.
Post a Comment