o *മാഹി പഴയ പോസ്റ്റാഫീസ് ഇനി ഓർമ്മകളിൽ മാത്രം* *കെട്ടിടം പൊളിച്ചു നീക്കി*
Latest News


 

*മാഹി പഴയ പോസ്റ്റാഫീസ് ഇനി ഓർമ്മകളിൽ മാത്രം* *കെട്ടിടം പൊളിച്ചു നീക്കി*

 *മാഹി പഴയ പോസ്റ്റാഫീസ് ഇനി ഓർമ്മകളിൽ മാത്രം* 
 *കെട്ടിടം പൊളിച്ചു നീക്കി* 



മുണ്ടോക്ക് പ്രദേശത്തെ കാലപ്പഴക്കത്താൽ ജനങ്ങൾക്ക് ഭീഷണിയായിരുന്ന പഴയ പോസ്റ്റോഫീസ് 

മാഹി സബ് ഡിവിഷൻ മജിസ്ട്രേറ്റിൻ്റെ ഉത്തരവ് പ്രകാരം മാഹി ഡെപ്യൂട്ടി തഹസിൽദാരുടെ സാന്നിധ്യത്തിൽ പൊളിച്ചു നീക്കി.

 പോർച്ചുഗീസുകാരുടെ ഭരണകാലത്ത് നിർമ്മിതമായ  മാഹി മുണ്ടോക്ക് ദേശീയപാതയോട് ചേർന്നുള്ള ഇരുനില കെട്ടിടമാണ് ശനിയാഴ്ച്ച രാവിലെ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചത്


കെട്ടിടം ജീർണ്ണാവസ്ഥയിലായി ജനങ്ങളുടെ ജീവന് ഭീഷണിയാണെന്ന് കാണിച്ച്  ജനകീയ സമിതി കേരളം നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ ബിൽഡിംഗ് പൊളിച്ചുമാറ്റാൻ 2023 ഇൽ മാഹി സബ് ഡിവിഷൻ മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു.


പ്രവർത്തനം നിലച്ച് 40 വർഷത്തിലേറെ ആയെങ്കിലും, റോസപ്പൂവിൻ്റെ ഗന്ധമുള്ള പ്രേമലേഖനങ്ങളും, പേർഷ്യൻ അത്തറിൻ്റെ സുഗന്ധമുള്ള വിരഹത്തിൻ്റെ വേദനയുള്ള കത്തുകളും, മരണ വിവരങ്ങളുടെ കമ്പിയും, അനുഭവിച്ചവർ 

 പഴയ  പോസ്റ്റ് മാസ്റ്റർമാരായ ജോണിനെയും, കോട്ടക്കാരൻ നാരായണനെയും,  പ്രഭാകരനെയും മറക്കില്ല


 മാഹിക്കാരുടെ മനസിലും രേഖകളിലും മധുരമായി എന്നുമുണ്ടാകും. പ്രദേശത്തിൻ്റെ ലാൻ്റ് മാർക്കും ഐഡൻ്റിറ്റിയും പഴയ പോസ്റ്റോഫീസിന് സമീപമെന്നത് തന്നെയാണ്.

Post a Comment

Previous Post Next Post