മൺചട്ടിയിൽ പച്ചക്കറി തൈകൾ വിതരണം 27 ന്
ന്യൂമാഹി: കൃഷിഭവന്റെ 2025-26 ജനകീയസൂത്രണ പദ്ധതിയുടെ ഭാഗമായി മൺചട്ടിയിൽ പച്ചക്കറി തൈ വിതരണം പദ്ധതിയുടെ ഉദ്ഘാടനം 27 ന് നടക്കും. രാവിലെ 10.30 ന് ന്യൂമാഹി ഗ്രാമ പഞ്ചായത്ത് പരിസരത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സെയ്തു ഉദ്ഘാടനം ചെയ്യും.
ഒരാൾക്ക് 10 മൺചട്ടികളും പച്ചക്കറി തൈകളുമാണ് വിതരണം ചെയ്യുന്നത്.

Post a Comment