മെഡിക്കൽ ക്യാമ്പ് നടത്തി.
മാഹി: രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൻ്റേയും, ഇടയിൽ പീടിക ശ്രീ നാരായണ ആദർശ പരിപാലന സംഘത്തിൻ്റേയും ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി.ഗുരുമന്ദിരത്തിൽ നടന്ന ക്യാമ്പ് മന്ദിരം പ്രസിഡൻ്റ് മുൻ മാഹി എം എൽ എ .ഡോ.വി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മാഹി ആയുർവേദ ആസ്പത്രി പ്രിൻസിപ്പൽ ഡോ. കുബേർ സാങ്ക്, ഡോ.ശിവരാമകൃഷ്ണൻ, ഡോ.ജഗദീഷ് എന്നിവർ സംസാരിച്ചു.80 ൽ പരം ആളുകൾ ക്യാമ്പിൽ എത്തി പരിശോധനയ്ക്ക് വിധേയമായി.

Post a Comment