*റേഷനരി വിതരണം: 27 മുതൽ 31 വരെ*
പുതുച്ചേരി സർക്കാർ മാഹി മേഖലയിലെ റേഷൻ കാർഡുടമൾക്ക് ജൂൺ മാസത്തേക്ക് അനുവദിച്ച പ്രതിമാസ സൗജന്യ റേഷനരി ചുവപ്പ് കാർഡിന് 20 കി., മഞ്ഞ കാർഡിന് 10 കി. വീതം (സർക്കാർ ഉദ്യോഗസ്ഥർ അംഗങ്ങളായിട്ടുള്ള കാർഡുടമകൾക്കൊഴികെ) താഴെപ്പറയുന്ന വിവിധ കേന്ദ്രങ്ങളിൽ നിന്നും ഒക്ടോബർ
27 മുതൽ 31 വരെ വിതരണം ചെയ്യും.
റേഷൻ ഷോപ്പ് നമ്പർ 01, 02, 04 - MCCS റെയിൽവേ സ്റ്റേഷൻ റോഡ്, മാഹി, റേഷൻ ഷോപ്പ് നമ്പർ 03, 05, 16 (മുണ്ടോക്ക്, മഞ്ചക്കല്‍, ചൂടിക്കൊട്ട) - MCCS മഞ്ചക്കൽ, മാഹി,
റേഷൻ ഷോപ്പ് നമ്പർ 06, 10, 15, 18 (ചാലക്കര, ചെമ്പ്ര, ചെറുകല്ലായി, മുക്കുവന്‍ പറമ്പ്) ചാലക്കര വായനശാലയ്ക്ക‌് സമീപം,
റേഷൻ ഷോപ്പ് നമ്പർ 09, 11, 12 (പള്ളൂര്‍, കൊയ്യോട്ടുതെരു, ഇടയില്‍പ്പീടിക) പ്രണാം ഹോട്ടലിന് സമീപം, പള്ളൂർ,
റേഷൻ ഷോപ്പ് നമ്പർ 07, 08, 17 (ഈസ്റ്റ്‌പള്ളൂര്‍, സൌത്ത് പള്ളൂര്‍, ഗ്രാമത്തി) - സുബ്രമണ്യ കോവിലിന് സമീപം,
റേഷൻ ഷോപ്പ് നമ്പർ 13, 14 (പന്തക്കല്‍, മൂലക്കടവ്) ശ്രീനാരായണ മഠം, പന്തോക്കാട്, പന്തക്കൽ എന്നിവിടങ്ങളിൽ വെച്ച് രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകുന്നേരം 6 മണി വരെയും വിതരണം ചെയ്യൂം.
(2025 ജൂൺ 1ാം തിയ്യതി മുതൽ വിതരണം ചെയ്ത പുതിയ റേഷൻ കാർഡുടമകൾ 2025 - ജൂൺ മാസത്തേക്ക് വിതരണം ചെയ്യുന്ന സൗജന്യ അരിക്ക് അർഹരായിരിക്കുന്നതല്ല)
വിശദ വിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് മാഹി സിവിൽ സപ്ലൈസ് ഓഫീസർ അറിയിച്ചു.
Mob-No: 7306 899 601,
9495 617 583.

Post a Comment