കുഞ്ഞിപ്പളളി ടൗണിൽ മിനി അണ്ടർപ്പാസ് അനുവദിക്കണം - സി പി എം
ചോമ്പാല: കുടുംബരോഗ്യ കേന്ദ്രം,: ചോമ്പാല പോലീസ് സ്റ്റേഷൻ, ,കൃഷി ഭവൻ തുടങ്ങിയ ഓഫീസുകളിൽ എത്തിച്ചേരാൻ കാൽനടക്കായി മിനി അണ്ടർപ്പാസ് കുഞ്ഞിപ്പള്ളി ടൗണിൽ അനുവദിക്കണമെന്ന് സി.പിഎം. ചോമ്പാൽ ലോക്കൽ കമ്മറ്റി യോഗം ആവശ്യപെട്ടു.. ഈ ആവശ്യം നേടിയെടുക്കാൻ പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചു. പി ശ്രീധരൻ അധ്യക്ഷത വഹിച്ചു.ഏരിയ കമ്മറ്റി അംഗം എം.പി. ബാബു, ലോക്കൽ സിക്രട്ടറി സുജിത് പുതിയോട്ടിൽ, എം രവീന്ദ്രൻ, വി സി ,കലേഷ് കുമാർ, വി പി സനിൽ . സംസാരിച്ചു. കുഞ്ഞിപ്പള്ളി ടൗണിൽ സഞ്ചാര സ്വാതന്ത്രം ഉറപ്പാക്കാൻ നടപടിയെടുക്കണമെന്ന് ചോമ്പാൽ കമ്പയിൻ സ്പോർട്ട്സ്
ക്ലബ്ബ് യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് പ്രദീപ് ചോമ്പാല അധ്യക്ഷത വഹിച്ചു. കെ ജയൻ മോഹൻ , ബി കെ റൂഫൈയിദ് , പി പി ഷീ ഹാബുദ്ദീൻ,ഷംഷീർ അത്താണിക്കൽ , എൻ കെ ശ്രീജയൻ, വി.സി മഹേഷ്, എം കെ അസീബ്, കെ വി അഫ്സൽ,എന്നിവർ സംസാരിച്ചു
Post a Comment