*രഥഘോഷയാത്ര നഗര പ്രദക്ഷിണം ചെയ്തു*
മാഹി:നവരാത്രി ആഘോഷത്തിൻ്റെ മാഹി ആന വാതുക്കൽ ശ്രീ വേണുഗോപാലാലയ ക്ഷേത്രത്തിൽ നിന്നും ലക്ഷ്മീദേവിയുടെ വിഗ്രഹം വഹിച്ചു കൊണ്ട് രഥ ഘോഷയാത്ര നടത്തി
ക്ഷേത്രം മേൽശാന്തി വേണുഗോപാലിൻ്റെ കാർമികത്വത്തിൽ നടന്ന ചടങ്ങുകൾക്ക് ശേഷം,
ചെണ്ടമേളത്തിൻ്റെയും, താലപൊലിയേന്തിയ ഭക്തകളുടെയും അകമ്പടിയോടെ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് ലാഫാർമ റോഡ്, മെയിൻ റോഡ് വഴി , സെമിത്തേരി റോഡിൽ പ്രവേശിച്ച് ബുൾവാർ റോഡ് വഴി ക്ഷേത്രത്തിലെത്തിച്ചേർന്നു


Post a Comment