o ഒ പി ടിക്കറ്റ് സൗജന്യം
Latest News


 

ഒ പി ടിക്കറ്റ് സൗജന്യം

 ഒ പി ടിക്കറ്റ് സൗജന്യം



തലശ്ശേരി: തലശ്ശേരി ഗവണ്‍മെന്‍റ് ഹോസ്പറ്റലില്‍  ചികിത്സക്കെത്തുന്ന ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഒ പി ടിക്കറ്റ് സൗജന്യമായി നല്‍കുമെന്ന് ഹോസ്പിറ്റല്‍ സുപ്രണ്ട് ഡോ വി കെ രാജീവന്‍ അറിയിച്ചു. 


ഭിന്ന ശേഷി വിഭാഗക്കാര്‍ക്ക്  ഒ പി ടികറ്റ് സൗജന്യമാക്കണമെന്നാവശ്യപെട്ട് എസ് വെെ എസ് തലശ്ശേരി സോണ്‍  സ്കഫോള്‍ഡ് സമിതി നിവേദനം നല്‍കിയിരുന്നു.  തീരുമാനം സ്വാഗതാര്‍ഹമാണെന്ന് സമിതി ചെയര്‍മാന്‍ അജാസ് തലശ്ശേരി , കണ്‍വീനര്‍ അക്ബര്‍ പുന്നോല്‍ എന്നിവര്‍ പ്രതികരിച്ചു. ഇത് സംബന്ധമായ യോഗത്തില്‍ റിസ് വാനുല്‍ ഹഖ്, ഷംസീര്‍ ഏടന്നൂര്‍, ഉവെെസ് ചാത്തോടം, അര്‍ഷാദ് മുഴപ്പിലങ്ങാട് എന്നിവര്‍ സംബന്ധിച്ചു.

Post a Comment

Previous Post Next Post