*ഭാരതീയ മസ്‌ദൂർ സംഘം മാഹി മേഖലയുടെ ആഭിമുഖ്യത്തിൽ "തൊഴിലാളി മുന്നേറ്റം"പദയാത്ര ഒക്ടോബർ 11 ന്'*
ന്യൂമാഹി :ഇടത് സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ
ചൊക്ലി, ന്യൂമാഹി പഞ്ചായത്തുകളുടെ
'തൊഴിലാളി മുന്നേറ്റം' പദയാത്ര
ഒക്ടോബർ 11 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഒളവിലം തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച് ന്യൂമാഹി ടൗണിൽ സമാപിക്കും
സത്യൻ ചാലക്കര,പ്രവീൺ കുമാർ.സി,വിനീഷ് മമ്പള്ളി എന്നിവർ ജാഥയ്ക്ക് നേതൃത്വം നല്കും
പാത്തിക്കൽ, പള്ളിപ്രം, പെരിങ്ങാടി പോസ്റ്റോഫിസ്, മമ്മിമുക്ക്, കല്ലായി അങ്ങാടി എന്നിവിടങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നല്കും.
വൈകുന്നേരം 6 മണിക്ക് സ്യൂമാഹി ടൗണിൽ നടക്കുന്ന സമാപന യോഗത്തിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കും

Post a Comment