o *ഡോ.ലക്ഷ്മിദേവി സി ജിക്ക് ഭാരത് സേവക് സമാജ് (BSS) അവാർഡ്*
Latest News


 

*ഡോ.ലക്ഷ്മിദേവി സി ജിക്ക് ഭാരത് സേവക് സമാജ് (BSS) അവാർഡ്*

 *ഡോ.ലക്ഷ്മിദേവി സി ജിക്ക് ഭാരത് സേവക് സമാജ് (BSS) അവാർഡ്* 



മാഹി : സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഘലകളിൽ വ്യക്തിമുദ്രപതിപ്പിക്കുന്നവർക്കായുള്ള  ഭാരത് സേവക് സമാജ് (BSS) പുരസ്കാരം മാഹി കോ - ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യുക്കേഷൻ ആൻഡ് ടെക്നോളജിയിലെ പ്രിൻസിപ്പൽ ഡോ.ലക്ഷ്മിദേവി സി ജിക്ക്. പാരിസ്ഥിതിക പ്രവർത്തനങ്ങളെ വളരെ ഗൗരവകരമായി കാണുകയും പ്രധാനപ്പെട്ട നിരീക്ഷണങ്ങൾ ഗവേഷണപ്രബന്ധങ്ങളായി അവതരിപ്പിക്കുകയും അവ നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനാണ് അവാർഡ് .അധ്യാപികയും പ്രിൻസിപ്പലും എന്ന നിലയിൽ, ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിലൂടെയും സെമിനാറുകൾ സംഘടിപ്പിക്കുന്നതിലൂടെയും ഇന്ത്യൻ നോളജ് സിസ്റ്റംസെൽ, യൂണിവേഴ്സൽ ഹ്യൂമൻ വാല്യൂസെൽ പോലുള്ള സെല്ലുകൾ ഉദ്ഘാടനം ചെയ്യുന്നതിലൂടെയും ഒരു സമഗ്ര വിദ്യാഭ്യാസ സമ്പ്രദായം (Holistic Education) കലാലയത്തിൽ അവതരിപ്പിക്കുക , നേച്ചർ ക്ലബ്ബ്,സസ്റ്റൈനബിളിറ്റി ക്ലബ്ബ് എന്നിവ ആരംഭിക്കുകയും  വിദ്യാർത്ഥികളെയും അധ്യാപകരെയും സാമൂഹിക സേവനങ്ങളിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുകയും  പഠനാനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഉന്നത വിദ്യാഭ്യാസത്തിൽ ഐസിടി (ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി) നടപ്പിലാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക   തുടങ്ങി നിരവധി പ്രവർത്തനങ്ങളും സേവനങ്ങളും അവർ കാഴ്ച്ചവെച്ചു. 40-ലധികം ദേശീയ, അന്തർദേശീയ കോൺഫറൻസുകളിലും ശിൽപ്പശാലകളിലും പങ്കെടുക്കുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുള്ള ഡോ.ലക്ഷ്മിദേവി സി.ജി   പതിനഞ്ച് വർത്തിലധികം ഗവേഷണമേഘലയിലും അധ്യാപനജീവിതത്തിലും  മാതൃകാപരമായ സേവനങ്ങളാണ് കഴ്ച്ചവെച്ചത് .ഭാരത് സേവക് സമാജ് നാഷണൽ ചെയർമാൻ ബി.എസ് ബാലചന്ദ്രനിൽ നിന്നും 12/09/25 വെള്ളിയാഴ്ച്ച ഡോ.ലക്ഷ്മിദേവി സി ജി അവാർഡ് ഏറ്റുവാങ്ങി. കോട്ടയം താഴത്തങ്ങാടി ചിറയിൽ വീട്ടിൽ ഗോപാലകൃഷ്ണ പണിക്കരുടെയും സേതുലക്ഷ്മിയുടെയും മകളും , തലശ്ശേരി ഗവ.ടീച്ചർ എഡ്യുക്കേഷൻ കോളേജിലെ പെർഫോമിങ് ആർട്സ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ.പി രങ്കരാജിൻ്റെ ഭാര്യയുമാണ്.മക്കൾ ശിവാംശിക,വിപഞ്ചിക

Post a Comment

Previous Post Next Post