വിശ്വകർമ്മ ദീപ്തി പുരസ്കാരം എ. ജയപ്രകാശിന് സമ്മാനിച്ചു
കണ്ണൂർ: പ്രമുഖ വാസ്തുവിദഗ്ധനും സാമൂഹിക പ്രവർത്തകനുമായ എ. ജയപ്രകാശിന് വിശ്വകർമ്മ ദീപ്തി പുരസ്കാരം സമ്മാനിച്ചു. അദ്ദേഹത്തിന്റെ പുന്നോലിലെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ചാണ് പുരസ്കാരം നൽകിയത്.
കുറച്ച് വർഷങ്ങളായി ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സയിൽ കഴിയുകയാണ് ജയപ്രകാശ്. ചടങ്ങിൽ ഇ. ഗംഗാധരൻ സ്വാഗതം പറഞ്ഞു. പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ച സാമൂഹിക പ്രവർത്തകനായ രാമദാസ് കതിരൂർ പുരസ്കാരം സമർപ്പിച്ചു.
സോമേഷ് കുമാർ ആചാര്യ, സുരേഷ് ബാബു, കെ. ഭാഗ്യനാഥ്, അജേഷ് നങ്ങാറത്ത്, സുനിൽ കാവുംഭാഗം, എ.സത്യനാഥ് , എ. മനോജ്, കെ.ടി. ധനേഷ്, ഗീത പ്രകാശ്, ദിൽന മനോജ്, ദിവ്യ ധനേഷ്, ജസ്ന മനോജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Post a Comment