o കോപ്പാലം -മൂലക്കടവ് റോഡ് നവീകരണം ഉടൻ - രമേശ് പറമ്പത്ത്
Latest News


 

കോപ്പാലം -മൂലക്കടവ് റോഡ് നവീകരണം ഉടൻ - രമേശ് പറമ്പത്ത്

 കോപ്പാലം -മൂലക്കടവ് റോഡ് നവീകരണം ഉടൻ - രമേശ് പറമ്പത്ത്



മാഹി: കുണ്ടും കുഴിയും രൂപപ്പെട്ട് തകർന്ന കോപ്പാലം - മൂലക്കടവ് റോഡിൻ്റെ നവീകരണ പ്രവൃത്തി ഉടൻ നടത്തുമെന്ന് രമേശ് പറമ്പത്ത് എംഎൽഎ അറിയിച്ചു.  ഇതോടെ ഈ പ്രശ്നത്തിന് പരിഹാരമാവും.കോപ്പാലം മുതൽ മാക്കുനി വരെയുള്ള റോഡ് റീ ടാറിങ് നടത്താൻ 44 ലക്ഷം രൂപയുടെ ടെണ്ടർ നടപടിയായെന്നും എം എൽ എ പറഞ്ഞു - മഴ മാറി നിന്നാൽ ഉടൻ പ്രവൃത്തി ആരംഭിക്കും. കൂടാതെ  പാണ്ടിവയൽ പ്രദേശത്തെ തയ്യിൽ ഭാഗത്ത്  ശുദ്ധജലമെത്തിക്കുവാനുള്ള പൈപ്പ് ലൈനും ഉടൻ സ്ഥാപിക്കും - വെള്ളപ്പൊക്ക ബാധിത  പ്രദേശമായ മാക്കുനിയിൽ പുഴയുടെ അരിക് ഭിത്തി ഉയരം  കൂട്ടുവാനുള്ള ടെണ്ടർ നടപടിയും പുരോഗമിക്കുകയാണ്.എം എൽ എ പറഞ്ഞു - ഈ പ്രശ്നം ഉന്നയിച്ച് കേരളത്തിലെ യു.ഡി.എഫ്. നേതാക്കളും, പ്രവർത്തകരും മാഹി ഭരണകൂടത്തോട് നടപടി സ്വീകരിക്കുവാൻ അഭ്യർഥിച്ചിരുന്നു. എം. പി. എം എൽ എ ഫണ്ട്, മാഹി നഗര സഭ, പൊതുമരാമത്ത് വകുപ്പ് ഫണ്ടുകൾ ഇതിനായി വിനിയോഗിക്കും.

Post a Comment

Previous Post Next Post