ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് തലശ്ശേരി സൗത്ത് പട്രോൾ ലീഡേഴ്‌സ് ക്യാമ്പ് തുടങ്ങി
ചാലക്കര: ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് തലശ്ശേരി സൗത്ത് പട്രോൾ ലീഡേഴ്‌സ് ക്യാമ്പിന് ചാലക്കര എക്സൽ പബ്ലിക് സ്കൂളിൽ തുടക്കമായി.
ത്രിദിന നേതൃത്വ പരിശീന ക്യാമ്പ്
പള്ളൂർ പോലീസ് സബ് ഇൻസ്‌പെക്ടർ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
അസി. ഡിസ്ട്രിക്ട് കമ്മീഷണർ ഗോപിനാഥ് അധ്യക്ഷത വഹിച്ചു. കെ.പി. അഷ്‌റഫ്, പി. ബിജോയ്, കെ.വി. കൃപേഷ്, സീന സന്തോഷ് എന്നിവർ സംസാരിച്ചു. സ്കൗട്ട് അധ്യാപകൻ ദിജീഷ്, ഗൈഡ് ക്യാപ്റ്റൻ വിൻസി എന്നിവർ നേതൃത്വം നൽകി. 15 വിദ്യാലയങ്ങളിൽ നിന്നായി 120 സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളും 15 അധ്യാപകരും പങ്കെടുക്കുന്ന ക്യാമ്പ് ഞായറാഴ്ച സമാപിക്കും.

Post a Comment