o *മാഹിയിലെ വിവിധ* *ആവശ്യങ്ങൾ ഉന്നയിച്ചു* *കൊണ്ട്* *പുതുച്ചേരി മുഖ്യമന്ത്രിക്ക്* *നിവേദനം നൽകി മുസ്ലിം ലീഗ്*
Latest News


 

*മാഹിയിലെ വിവിധ* *ആവശ്യങ്ങൾ ഉന്നയിച്ചു* *കൊണ്ട്* *പുതുച്ചേരി മുഖ്യമന്ത്രിക്ക്* *നിവേദനം നൽകി മുസ്ലിം ലീഗ്*

 *മാഹിയിലെ വിവിധ* *ആവശ്യങ്ങൾ ഉന്നയിച്ചു* *കൊണ്ട്* *പുതുച്ചേരി മുഖ്യമന്ത്രിക്ക്* *നിവേദനം നൽകി മുസ്ലിം ലീഗ്*



മാഹി പുതുച്ചേരി


വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാഹി ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസ്വാമിക്ക് നിവേദനം നൽകി


മാഹി ഗവൺമെന്റ് സ്കൂളുകളിൽ ഒഴിവ് വന്ന അറബി,ഹിന്ദി,അധ്യാപക തസ്തികകൾ ഉൾപ്പെടെ മുഴുവൻ ഒഴിവു വന്ന അധ്യാപക തസ്തികകളിലും അധ്യാപകരെ നിയമിക്കുക. അധ്യാപകരുടെ കുറവു കാരണം കുട്ടികളുടെ പഠനം വളരെയധികം പ്രയാസകരമായ അവസ്ഥയിലാണ് ഉള്ളത് ഈ കാര്യത്തിൽ  ആവശ്യമായ നടപടി സ്വീകരിക്കുക


മാഹിയിലെ പാവപ്പെട്ടവരുടെയും നിർധനരായവരുടെയും ഏക ആശ്രയവും ആശ്വാസവുമായ നിർത്തൽ ചെയ്ത റേഷൻ സംവിധാനം ഉടൻ പുനസ്ഥാപിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുക


മാഹി ഗവർമെന്റ് ആശുപത്രികളിൽ ആവശ്യമായ മരുന്നുകൾ 

ലഭിക്കുന്നില്ല. പാവപ്പെട്ട നിർധനരായവരുടെ ഏക ആശ്രയമായ ഗവൺമെന്റ് ആശുപത്രികളിൽ ആവശ്യമായ മരുന്നുകൾ എത്തിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുക


മാംഗ്ലൂർ,മാഹി വഴി പുതുച്ചേരിക്കുള്ള ട്രെയിൻ സർവീസ് ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് സർവീസ് നടത്തുന്നത്.

നല്ല തിരക്കുള്ള ഈ റൂട്ടിൽ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും സർവീസ് നടത്താൻ ആവശ്യമായ നടപടി സ്വീകരിക്കുക


നിവേദക സംഘത്തിൽ മുസ്ലിം ലീഗ് മാഹി ജില്ലാ പ്രസിഡൻ്റ് പി.ടി.കെ റഷീദ്, സെക്രട്ടറി എ,വി ഇസ്മായിൽ, വർക്കിംഗ് സെക്രട്ടറി ചങ്ങരോത്ത് ഇസ്മായിൽ,യൂത്ത് ലിഗ് പുതുച്ചേരി സംസ്ഥാന സെക്രട്ടറി ഷമീൽ കാസിം,

യൂത്ത് ലിഗ് മാഹി ജില്ലാ പ്രസിഡൺറ് അൻസീർ പളളിയത്ത്, എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post