*ന്യൂ മാഹി ആരോഗ്യ ഉപ കേന്ദ്രത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു*
പെരിങ്ങാടി മങ്ങാട് നിർമ്മിക്കുന്ന ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഉപ കേന്ദ്രത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീറിന്റെ എംഎൽഎ ഫണ്ടിൽ നിന്നും 93.20 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിർമ്മിക്കുന്നത്. പെരിങ്ങാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ കൈത്താങ്ങ് പെരിങ്ങാടി സംഘടനയുടെ പ്രഥമ ചെയർമാനും ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ മുൻ ഭരണസമിതി അംഗവുമായരുന്ന അന്തരിച്ച എസ്.കെ. മുഹമ്മദ് സ്മരണാർത്ഥം ആരോഗ്യ ഉപകേന്ദ്രം നിർമ്മിക്കുന്നതിന് വേണ്ടി പഞ്ചായത്തിന് വിട്ടു നൽകിയ ഭൂമിയിലാണ് കെട്ടിടം നിർമ്മിക്കുന്നത്. കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയുടെ കോൺക്രീറ്റിംഗ് പ്രവൃത്തി ചൊവ്വാഴ്ച പൂർത്തീകരിച്ചു. സെപ്റ്റംബർ മാസം അവസാനത്തോടെ ബാക്കി പ്രവൃത്തികൾ പൂർത്തീകരിച്ച് ഒക്ടോബർ മാസം ഉദ്ഘാടനം നിർവഹിക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.
Post a Comment