o മാഹിയിൽ വെച്ച് സ്കൂട്ടർ അപകടത്തിൽ വടകര സ്വദേശിയായ യുവാവ് മരണപ്പെട്ടു
Latest News


 

മാഹിയിൽ വെച്ച് സ്കൂട്ടർ അപകടത്തിൽ വടകര സ്വദേശിയായ യുവാവ് മരണപ്പെട്ടു

 *മാഹിയിൽ വെച്ച് സ്കൂട്ടർ അപകടത്തിൽ വടകര സ്വദേശിയായ യുവാവ് മരണപ്പെട്ടു* 



മാഹി:മാഹിയിൽ വച്ചുണ്ടായ സ്കൂട്ടർ അപകടത്തിൽ വടകര വില്യാപ്പള്ളി കല്ലേരി സ്വദേശിയായ യുവാവ് മരിച്ചു. വലിയ മലയിൽ ശ്രീഷിൻ (23) ആണ് മരിച്ചത്. തിങ്കൾ വൈകിട്ട് അഞ്ചോടെ മാഹി പാറക്കൽ ശ്രീകുറുമ്പ ക്ഷേത്രത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം.

 അശ്രദ്ധയോടെ റോഡ് മുറിച്ച് കടന്ന കാൽനടയാത്രക്കാരന് മേൽ തട്ടി സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞാണ് അപകടമുണ്ടായത് .

കൂടെയുണ്ടായയാൾക്കും ഗുരുതരമായി പരിക്കേറ്റു

ഉടൻ മാഹി ഗവ. ആശുപത്രിയിലും തുടർന്ന് കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഡിവൈഎഫ്ഐ കല്ലേരി വെസ്റ്റ് യൂണിറ്റ് കമ്മിറ്റി അംഗവും പെർഫോമിങ് ആർട്ടിസ്റ്റുമാണ് ശ്രീഷിൻ. മൃതദേഹം ചൊവ്വ പകൽ മൂന്നോടെ വീട്ടുവളപ്പിൽ സംസ്ക‌രിച്ചു. അച്ഛൻ: ചന്ദ്രൻ. അമ്മ: ഉഷ. സഹോദരൻ: സീതുകിരൺ.

Post a Comment

Previous Post Next Post