പി.ആർ.ടി.സി ബസിൽ യാത്രികർക്ക് ഓണാശംസയുമായി മാവേലി
മാഹി: മാഹിയിലെ പ്രാദേശിക ബസിൽ യാത്രികരുടെ ക്ഷേമാന്വേഷണവും ഓണാശംസയുമായി എത്തിയ മാവേലി തമ്പുരാൻ. യാത്രികർക്ക് ആഹ്ലാദവും അമ്പരപ്പും സൃഷ്ടിച്ച് മാഹി റെയിൽവെ സ്റ്റേഷനിൽ നിന്ന് കയറിയ നരിപ്പറ്റ പഞ്ചായത്തിലെ സത്യൻ കുമ്പളച്ചോലയാണ് മാവേലിയായി ബസിലെത്തിയത്. മമ്മൂട്ടി അഭിനയിച്ച് ഒക്ടോബറിൽ പുറത്തിറങ്ങുന്ന സിനിമയിൽ ഡൽഹി പൊലീസിൻ്റെ വേഷവും ഇദ്ദേഹം ചെയ്യുന്നുണ്ട്. അവിവാഹിതനായ 'മാവേലി' വടകര - കുറ്റ്യാടി റൂട്ടിലെ ബസ് കണ്ടക്ടറാണ്.
Post a Comment