ബാംഗ്ലൂർ കലാസാഹിത്യ വേദിയുടെ പ്രസിഡൻ്റായി ഹെറാൾഡ് മാഹിയെ തിരഞ്ഞെടുത്തു
ബെംഗളൂരു: ബെംഗളൂരു മലയാളികൾക്കിടയിൽ കലാ, സംസ്കാരിക പ്രവർത്തനങ്ങൾ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ രാമമൂർത്തി നഗർ കേന്ദ്രീകരിച്ച് ബാംഗ്ലൂർ കലാസാഹിത്യ വേദി എന്ന പേരിൽ പുതിയ കൂട്ടായ്മ നിലവിൽ വന്നു. വിഗ്നനാൻ നഗർ ഇന്ത്യൻ പബ്ളിക് സ്കൂളിൽ വച്ച് നടന്ന രൂപവത്കരണ യോഗത്തിൽ പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു.
പ്രസിഡൻ്റായി എഴുത്തുകാരനും, ഗായകനും, നാടകപ്രവർത്തകനുമായ ഹെറാൾഡ് ലെനിൻ ഫെർണാണ്ടസിനെ തിരഞ്ഞെടുത്തു
വൈസ് പ്രസിഡൻ്റ്- ഗീത ശശികുമാർ, ജനറൽ സെക്രട്ടറി- മമത പൈ, സെക്രട്ടറി-വിജി കൃഷ്ണൻ, ഉണ്ണികൃഷ്ണൻ നായർ. ട്രഷറർ-ശശികുമാർ.
വി.ജി പിള്ളയെ രക്ഷാധികാരിയായും, നളിനി ആൻ, ബിജു ദേവാഞ്ജന എം.കെ രജീന്ദ്രൻ, അർജുൻ ആൻസൺ, പ്രശാന്ത് കൈരളി എന്നിവരെ പ്രവർത്തക സമിതി അംഗങ്ങളായും യോഗത്തിൽ തിരഞ്ഞെടുത്തു

Post a Comment