ന്യൂമാഹി പോലീസ് സ്റ്റേഷന് മുന്നിൽ ജനകീയ പ്രതിഷേധ സദസ് നടത്തി
കോടിയേരി : യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സുജിത്തിന് നീതി ലഭ്യമാക്കുക, പോലീസ് ക്രിമിനലുകളെ ജയിലിലടക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോടിയേരി, പാറാൽ, ന്യൂമാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ ചേർന്ന് ന്യൂമാഹി പോലീസ് സ്റ്റേഷനു മുന്നിൽ ജനകീയ പ്രതിഷേധ സദസ്
നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ഹരിദാസ് മൊകേരി ഉദ്ഘാടനം ചെയ്തു. ഡിസിസി നിർവ്വാഹക സമിതി അംഗം വി.സി. പ്രസാദ് അധ്യക്ഷത വഹിച്ചു. അഡ്വ: സി.ടി. സജിത്ത്, വി. ദിവാകരൻ, പി.കെ. രാജേന്ദ്രൻ, സന്ദീപ് കോടിയേരി, സി.പി. പ്രസീൽ ബാബു, ടി.എം പവിത്രൻ, പി. ദിനേശൻ, വി.കെ. അനീഷ് ബാബു എന്നിവർ സംസാരിച്ചു. പി.എം കനകരാജൻ, പി. ഗംഗാധരൻ, പി.ചന്ദ്രൻ, കെ.അജിത്ത്കുമാർ, ടി. മഹേഷ് കുമാർ, എം. ഷീബ, വി.കെ സുചിത്ര, പി.കെ. സുനിത, സി. സത്യാനന്ദൻ എന്നിവർ നേതൃത്വം നൽകി.
Post a Comment