*പൂക്കളവും, മാവേലിയും, പുലിക്കളിയുമായി കെങ്കേമമായി മാഹി പോലീസിൻ്റെ ഓണാഘോഷം*
മാഹി: മാഹി പോലീസ് സ്റ്റേഷനിലെ ഓണാഘോഷം മാഹി പോലീസ് സൂപ്രണ്ട് വിനയ് കുമാർ ഗാഡ്ഗെ ഐ.പി.എസ് ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കളം, പുലിക്കളി, മാവേലി വേഷം എന്നിവയുമുണ്ടായി
മാഹി സി ഐ അനിൽ കുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഐ ആർ ബി അസി. കമാൻഡ് സെന്തിൽ മുരുകൻ മുഖ്യാതിഥിയായിരുന്നു.
സുന്ദരിക്ക് പൊട്ടുതൊടൽ,ലെമൻ സ്പൂൺ ,കലമുടക്കൽ, കമ്പവലി എന്നി മത്സരങ്ങൾ നടന്നു
മത്സര വിജയികൾക്ക് മുഖ്യാതിഥികൾ സമ്മാനങ്ങൾ നല്കി
ഓണ സദ്യയുമുണ്ടായി
എസ് ഐ റെനിൽ കുമാർ ,കെ സി അജയകുമാർ, ഹരിദാസൻ ,സുരേഷ് ബാബു, പ്രദീപ് കുമാർ, എസ് ജയശങ്കർ എന്നിവർ നേതൃത്വം നല്കി
Post a Comment