*വെള്ളക്കെട്ടിൽ ചെളിക്കുളമായി വളവിൽ കുറുമ്പ ക്ഷേത്രത്തിന് മുൻ ഭാഗത്തെ റോഡ് : പ്രതിഷേധവുമായി നാട്ടുകാർ*
മാഹി :വളവിൽ ശ്രീ കുറുമ്പ ക്ഷേത്രത്തിന് മുൻപിലെ റോഡിലെ വെള്ളക്കെട്ട് കാരണം ദുരിതത്തിലായി നാട്ടുകാർ. നിരവധി തവണ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല
വെള്ളക്കെട്ടിൽ കൊതുക് മുട്ടയിട്ട് പെരുകിയിരിക്കുകയാണ്
വളവിൽ കുറുമ്പ ക്ഷേത്രത്തിലെ ഉത്സവദിനമായിട്ടും പ്രദേശത്തോടുള്ള അധികൃതരുടെ അവഗണന തുടരുകയാണ്
റോഡിനോട് ചേർന്നുള്ള അംഗൻ വാടിയിലേക്ക് പിഞ്ചുകുഞ്ഞുങ്ങൾ ഈ ചെളിയും വെള്ളക്കെട്ടും കടന്ന് വേണം എത്തിപ്പെടുവാൻ
ഇവിടെയുള്ള ഹൈമാസ്റ്റും പ്രകാശിക്കാറില്ല.
വെള്ളക്കെട്ടും,പ്രാഥമികകാര്യങ്ങൾ നിർവ്വഹിക്കാനുള്ള സൗക്യര്യം പോലുമില്ലാത്ത അംഗൻവാടിയുടെ ശോചനീയാവസ്ഥയും നിരവധി തവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അവഗണിക്കുന്ന അധികൃതരുടെ സമീപനത്തിനെതിരെ പ്രതിഷേധമുയർത്തുകയാണ് നാട്ടുകാർ
Post a Comment