*അഴിയൂരിനെ ഗോകുലമാക്കി ഉണ്ണിക്കണ്ണന്മാർ*
കൺ നിറയെ കണ്ണൻമാരുമായി മനം നിറച്ച് മഹാശോഭായാത്രാ അഴിയൂരിൽ
*"ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാവട്ടെ"* എന്ന സന്ദേശത്തോടെ ഈ വർഷത്തെ ബാലദിനാഘോഷം 2025 സെപ്റ്റംബർ 14 ഞായറാഴ്ച്ച (1201 ചിങ്ങം 29) വൈകിട്ട് 5 മണിക്ക് കൃഷ്ണവേഷം കെട്ടിയ ബാലികാ ബാലന്മാരുടെയും, ഗോപികമാരുടെയും, താലപ്പൊലിയേന്തിയ അമ്മമാരുടെയും,നിശ്ചല ദൃശ്യങ്ങളും,ഗോപികാ നൃത്തവും, വാദ്യമേളങ്ങളുടെയും, മുത്തുക്കുടകളുടെയും, ഭജന സംഘങ്ങളുടെയും അകമ്പടിയോടു കൂടി മഹാശോഭായാത്ര ചോമ്പാൽ ശ്രീ ആവിക്കര ക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ചു മെയിൻ റോഡ് വഴി അഴിയൂർ ശ്രീ വേണുഗോപാല ക്ഷേത്രത്തിൽ എത്തിച്ചേരുന്നു.തുടർന്ന് പ്രസാദ വിതരണവും നടന്നു.
ബാലഗോകുലം ആഘോഷ പ്രമുഖ് അരുൺ എം.കെ
ബാലഗോകുലം പതാക ഭാരതാംബ വേഷം കെട്ടിയ പെൺകുട്ടിക്ക് നൽകിക്കൊണ്ട് തുടക്കം കുറിച്ചു. സംഘാടക സമിതി അംഗങ്ങളായ പി.എം അശോകൻ,അജിത് കുമാർ തയ്യിൽ, മിഥുൻ ലാൽ, ടി.പി വിനീഷ്, രഗിലേഷ് അഴിയൂർ, അനിൽകുമാർ വി.പി, പ്രദീപൻ സി.എച്ച് എന്നിവർ നേതൃത്വം നൽകി
Post a Comment