യാത്രയയപ്പ് നൽകി*
സ്തുത്യർഹമായ സേവനത്തിനുശേഷം സർവീസിൽ നിന്നും വിരമിക്കുന്ന ശ്രീ.പി.പി.മുരളീധരനും (അസിസ്റ്റൻറ് ലൈൻ ഇൻസ്പെക്ടർ), ശ്രീ.വി.എം.രജീഷിനും (വയർമാൻ) മാഹി വൈദ്യുതി വകുപ്പ് യാത്രയയപ്പ് നൽകി. മാഹി സബ്സ്റ്റേഷനിൽ വെച്ച് നടന്ന യാത്രയയപ്പ് യോഗത്തിൽ അസിസ്റ്റൻറ് എൻജിനീയർ ശ്രീ.കെ.വിനോദ് കുമാർ അധ്യക്ഷനായി. ജൂനിയർ എൻജിനീയർ ശ്രീ.കെ.രജിത് കുമാർ സ്വാഗതവും, ജൂനിയർ എൻജിനീയർ ശ്രീ.എ.സുകുമാരൻ, സൂപ്രണ്ട് ശ്രീ.നിജേഷ്, ശ്രീമതി.ലീഷ്മാ ബാലൻ, ശ്രീ.സുജേഷ് വാസുദേവൻ, ശ്രീ.കെ.രാജേഷ്, ശ്രീ.കെ.രതീഷ്, ശ്രീ.പി.എം.പ്രമോദ് തുടങ്ങിയവർ ആശംസയും അർപ്പിച്ചു. പി.പി.മുരളീധരൻ, വി.എം.രജീഷ് എന്നിവർ നന്ദിയും പറഞ്ഞു.

Post a Comment