ദേശീയ പാത സർവ്വിസ് റോഡിൽ ഗതാഗതം സുഗമമാക്കണം
ചോമ്പാല: ദേശീയ പാതയിൽ അഴിയൂർ മുതൽ മുക്കാളി വരെ സർവ്വീസ് .റോഡിലെ തകർന്ന ഭാഗങ്ങളിൽ അറ്റകുറ്റ പണികൾ നടത്തിയും പെട്ടിയ സ്ലാബ്ബുകൾ മാറ്റി സ്ഥാപിച്ചും ഗതാഗതം സുഗമമാക്കണമെന്ന് യു ഡി എഫ് ആർ എം പി ജനകീയ മുന്നണി മുക്കാളി ടൗൺ മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു. റോഡിന്റെ തകർച്ച മുലം ഗതാഗത സ്തംഭനംനിത്യസംഭവമാണെന്ന് യോഗം ചുണ്ടിക്കാട്ടി. ആർ എം പി ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗം വി പി പ്രകാശൻ യോഗം ഉദ്ഘാടനം ചെയ്തു. നസീർ വിരോളി അധ്യക്ഷത വഹിച്ചു. കെ അൻവർ ഹാജി, പി ബാബുരാജ്, ടി സി രാമചന്ദ്രൻ , പ്രദീപ് ചോമ്പാല , യു എ റഹിം, വി കെ അനിൽകുമാർ, ഹാരിസ് മുക്കാളി, കെ പി വിജയൻ, കെ പി ജയകുമാർ , പി.സുലൈമാൻ , പുരുഷു രാമത്ത് എന്നിവർ സംസാരിച്ചു.

Post a Comment