പിതാവ് മരിച്ചു ഒരാഴ്ച പിന്നിടുമ്പോഴേക്കു മകനും മരിച്ചു
മാഹി : പിതാവ് മരിച്ചു ഒരാഴ്ച പിന്നിടുമ്പോഴേക്കു മകനും മരിച്ചു. മാഹി ചാലക്കര ഇന്ദിരാഗാന്ധി പോളിടെക്നിക് കോളേജിലെ ഡ്രൈവർ മുണ്ടോക്ക് ലക്ഷ്മി നിവാസിൽ സുരേഷ് ബാബു(54)വാണ് പിതാവ് മരിച്ചതിന്റെ ഒരാഴ്ച കഴിഞ്ഞപ്പോൾ മരണപ്പെട്ടത്.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ആയിരുന്നു സുരേഷിന്റെ പിതാവ് അറുമുഖം മരണപ്പെട്ടത്.
ഇന്നലെ വൈകുന്നേരം സുരേഷും മരണപ്പെട്ടു.
ചന്ദ്രയാണ് മാതാവ്.
ഭാര്യ : ശൈലജ (ഇന്ദിരാഗാന്ധി പോളിടെക്നിക് കോളേജ്. മാഹി)
സഹോദരങ്ങൾ: പരേതരായ സതീഷ്, രാജേഷ്.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12:30 ന്
Post a Comment