o ലീഗ് പ്രവർത്തകന് മർദ്ദനം: അഴിയൂരിൽ മുസ്ലീം ലീഗ് പ്രതിഷേധ പ്രകടനം നടത്തി
Latest News


 

ലീഗ് പ്രവർത്തകന് മർദ്ദനം: അഴിയൂരിൽ മുസ്ലീം ലീഗ് പ്രതിഷേധ പ്രകടനം നടത്തി

 *ലീഗ് പ്രവർത്തകന് മർദ്ദനം: അഴിയൂരിൽ മുസ്ലീം ലീഗ് പ്രതിഷേധ പ്രകടനം നടത്തി.* 



അഴിയൂർ: മുസ്ലീം ലീഗ് അഴിയൂർ പഞ്ചായത്ത് സെക്രട്ടറി എം.പി. സിറാജിനെ ചുങ്കം ടൗണിൽ  വാഹനം തടഞ്ഞ് നിർത്തി ക്രൂരമായിമർദ്ദിച്ചെന്നാരോപിച്ച് സാലിം പുനത്തിനെതിരെ  ലീഗ് പ്രവർത്തകർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

യു.എ.റഹീം,  യൂസഫ് കുന്നു മൽ ,പി.കെ. കാസിം, ഇബ്രാഹിം ചോമ്പാൽ,ടി.സി.എച്ച് ജലീൽ , സാജിദ് നെല്ലോളി,ശിഹാബ് ബാബരി , നിസാർ വി കെ,റഫീഖ്, നിയാസ്, നവാസ് നെല്ലോളി,മർവാൻ വി.പി,ചെറിയ കോയ തങ്ങൾ,  സമീർ എ കെ,സലാഹുദ്ധീൻ, ഹൈസം, ജബ്ബാർ നെല്ലോളി, മഹമൂദ് ഫനാർ റയീസ് അഴിയൂർ, എന്നിവർ നേതൃത്വം നൽകി.

സിറാജിനെ മാഹിഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചോമ്പാൽ പോലീസിൽ പരാതി നൽകി.

ലീഗ് നേതാക്കൾ സിറാജിനെ ആശുപത്രിയിൽ സന്ദർശിച്ചു.

Post a Comment

Previous Post Next Post