o ബെൽറ്റും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
Latest News


 

ബെൽറ്റും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

 ബെൽറ്റും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.



മാഹി :സ്പോർട്‌സ് കരാത്തെ ഡോ അക്കാദമി ഓഫ് ഇന്ത്യയുടെ കവിയൂർ /ചൊക്ലി / പെരിയാണ്ടിപീടിക ഡോജോയിൽ ഉള്ള കരാട്ടെ കളർ ബെൽറ്റ് എക്സാമിനിഷനിൽ വിജയിച്ച വിദ്യാർത്ഥികക്ക് ബെൽറ്റുകൾ വിതരണം ചെയ്തു.


ബ്ലാക്ക് ബെൽറ്റ് ക്വാളിഫൈ മത്സരത്തിൽ വിജയിയായ ഡോനിക്ക് ബ്ലാക്ക് ബെൽറ്റും സർട്ടിഫിക്കറ്റും നൽകുന്ന ചടങ്ങും നടന്നു.


നിഹോൺ ഷോട്ടോകാൻ കരാത്തെ അസോസിയേഷൻ കേരള -പുതുചേരി ഇന്റർ ഡോജോ കരാത്തെ ചാമ്പ്യൻ ഷിപ്പിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു. ചീഫ് ഇൻസ്ക്‌ടർ സെൻസായി കെ. വിനോദ് കുമാർ റിൻഷി സനിൽ ഇ കെ,സെൻസായി ഡോനി .വി സംസാരിച്ചു


നിവേദിത സ്വാഗതവും റിയ പ്രശാന്ത് നന്ദിയും പറഞ്ഞു. കണ്ണൂർ ജില്ല കരാത്തെ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ അഞ്ചിന് കണ്ണൂരിൽ വച്ച് നടക്കുന്ന ജില്ലാ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള തീവ്ര പരിശീലനത്തിലാണ് വിദ്യാർത്ഥികൾ.

Post a Comment

Previous Post Next Post