ദേശീയ ആയുർവേദദിനം ആഘോഷിച്ചു.
മാഹി: ചാലക്കര രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളജിൽ ദേശീയ ആയുർവേദദിനം ആഘോഷിച്ചു. റീജനൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ ഉദ്ഘാടനം ചെയ്‌തു. ഡോ.വിനയകുമാർ ഗാഡ്ഗേമുഖ്യാതിഥിയായി. മാഹി കോ-ഓപ്പറേറ്റീവ് കോളജ് പ്രിൻസിപ്പൽ സി.ജി. ലക്ഷ്മി ദേവി മുഖ്യഭാഷണം നടത്തി. ആയുർവേദ കോളജ് പ്രിൻസിപ്പൽ ഡോ.കുബേർ സംഖ് സ്വാഗതവും ഡപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ശിവരാമകൃഷ്ണൻ നന്ദിയും പറഞ്ഞു.
മത്സര വിജയികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.

Post a Comment