o ജ്വല്ലറിയിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ച യുവതിയെ മാഹി പോലീസ് പിടികൂടി*
Latest News


 

ജ്വല്ലറിയിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ച യുവതിയെ മാഹി പോലീസ് പിടികൂടി*

 *ജ്വല്ലറിയിൽ നിന്നും  സ്വർണ്ണമാല മോഷ്ടിച്ച യുവതിയെ മാഹി പോലീസ് പിടികൂടി*



മാഹി: ജ്വല്ലറിയിൽ മോതിരം വാങ്ങാനെത്തി സ്വർണ്ണ മാലയുമായി കടന്നു കളഞ്ഞ യുവതിയെ മാഹി പോലീസ് പിടികൂടി

അഴിയൂർ ഹാജിയാർ പള്ളിക്ക് സമീപത്തെ മനാസ് കോർട്ടേഴ്സിൽ താമസിക്കുന്ന ധർമ്മടം നടുവിലത്തറ  എൻ ആയിഷ(41)യാണ് മാഹി പോലീസിൻ്റെ പിടിയിലായത്


മാഹി ബസലിക്കയ്ക്ക് സമീപത്തെ ശ്രീലക്ഷ്മി ജ്വല്ലറിയിൽ കഴിഞ്ഞ 12-ാം തീയതിയാണ് സംഭവം നടന്നത്.

മോതിരം വാങ്ങാനെന്ന വ്യാജേനയെത്തിയ യുവതി ജീവനക്കാരുടെ കണ്ണ് വെട്ടിച്ച്  3 ഗ്രാം തൂക്കമുള്ള സ്വർണ്ണ മാല കയ്യിലാക്കി കടന്നു കളയുകയായിരുന്നു.


ജ്വല്ലറി ഉടമ പിലാക്കണ്ടി ശൈലേഷിൻ്റെ പരാതിയെത്തുടർന്ന് കേസെടുത്ത പോലീസ്,

 സി സി ടി വി ദൃശ്യങ്ങൾ  പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അഴിയൂരിലെ കോർട്ടേഴ്സിൽ നിന്നും യുവതിയെ പിടികൂടിയത്.

കുഞ്ഞിപ്പള്ളിയിലെ ജ്വല്ലറിയിൽ വിറ്റ സ്വർണ്ണവും പോലീസ് കണ്ടെടുത്തു.


മാഹി സി ഐ അനിൽകുമാറിൻ്റെ നേതൃത്വത്തിൽ എസ് ഐ ജയശങ്കർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ് ഐ വളവിൽ സുരേഷ്, എ എസ് ഐ  സി വി ശ്രീജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

പ്രതിയെ മാഹി കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു

Post a Comment

Previous Post Next Post