നടപാതയിൽ പുല്ല് വളർന്നു. കാൽ നടയാത്രക്കാർ റോഡിൽ
മാഹി : നട പാതയിൽ പുല്ല് വളർന്നു. കാൽ നടയാത്രക്കാർ റോഡിൽ. ദേശീയപാതയിൽ പോലീസ് സ്റ്റേഷനു അരികിലായി കെ.ടിസി പെട്രോൾ പമ്പ് ജംഗ്ഷനിലാണ് കാൽനടക്കാർക്ക് നടക്കാനാവാത്ത വിധം നടപ്പാതയിൽ പുല്ലു വളർന്ന് കാൽനടയാത്ര സാധ്യമാവാതിരിക്കുന്നത്. ഇതുമൂലം കാൽനടയാത്രക്കാർ റോഡിൽ ഇറങ്ങിയാണ് നടക്കുന്നത്. എന്നാൽ ഇതുവഴി വൺ വേ ട്രാഫിക് ഉള്ളതിനാൽ സ്പീഡ് ബേക്കർ ബോർഡ് നടപ്പാതയോട് ചേർത്ത് വച്ചിരിക്കുന്നതിനാൽ റോഡിൽ ഇറങ്ങിയ യാത്രക്കാർക്ക് റോഡിൻ്റ നടുവിലൂടെ മാത്രമേ നടന്നു പോകാൻ സാധിക്കുകയുള്ളൂ. ഇങ്ങനെ നടന്നു പോകുന്ന യാത്രകൾക്ക് പുറകിൽ നിന്ന് വരുന്ന വാഹനം ശ്രദ്ധിക്കുവാൻ സാധിക്കുന്നതല്ല. ആയതിനാൽ എത്രയും പെട്ടെന്ന് തന്നെ നടപ്പാതയിലെ പുല്ലു മുറിച്ചുമാറ്റി കാൽനടയാത്രക്കാർക്ക് സൗകര്യം ഒരുക്കിയില്ലെങ്കിൽ വൻ ദുരന്തമാണ് ഉണ്ടാവുക എന്നാണ് നാട്ടുകാരുടെ അഭിപ്രായം.
Post a Comment