പുതുച്ചേരി പോലീസിൽ 70 സബ് ഇൻസ്പെക്ടർ നിയമനം. പഴയ അപേക്ഷകളിൽ തിരുത്തലുകൾ നടത്താൻ സപ്തംബർ 17 വരെ അവസരം.
പുതുച്ചേരി പോലീസിൽ ഒഴിവുള്ള 70 എസ്.ഐ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുതുതായി അപേക്ഷിക്കുന്നവർക്ക് സപ്തംബർ 12 ആണ് അവസാന തീയ്യതി . വിശദ വിവരങ്ങൾ റിക്രൂട്ട്മെൻ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.
2022 നവംബർ 8ന് പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം നേരത്തെ അപേക്ഷ നൽകിയിട്ടുള്ള നിലവിൽ മറ്റു തസ്തികകളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെയുള്ള അപേക്ഷകർ വീണ്ടും അപേക്ഷ നൽകേണ്ടതില്ല. എന്നാൽ അവർക്ക് മുൻപത്തെ അപേക്ഷയിലെ ജാതി, വിലാസം, മൊബൈൽ നമ്പർ., ഇ-മെയിൽ വിലാസം തുടങ്ങിയ വിവരങ്ങൾ തിരുത്തുന്നതിന് അവസരമുണ്ട്. സപ്തംബർ 6 മുതൽ സപ്തംബർ 17 ന് ഉച്ചക്ക് ശേഷം 3 മണി വരെ ഔദ്യോഗിക റിക്രൂട്ട്മെൻ്റ് വെബ്സൈറ്റ് സന്ദർശിച്ച് അതിലെ നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്താവുന്നതാണ്.
Post a Comment