മാഹി വളവിൽ കുറുമ്പ ഭഗവതി ക്ഷേത്രം കന്നി സംക്രമമഹോത്സവം സപ്തംബർ 13 ന് ആരംഭിക്കും
മാഹി വളവിൽ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ കന്നി സംക്രമമഹോത്സവം സപ്തംബർ 13 മുതൽ 17 വരെ ക്ഷേത്രചാര ചടങ്ങുകളോടെ ആഘോഷിക്കും
13 ന് പകൽ 11 നും 11.30 നും ഇടയിലുള്ള മുഹൂർത്തതിൽ കൊടിയേറും.
13 ന്. രാത്രി 7 മണിക്ക് ടീം നീ കുറുമ്പ അവതരിപ്പിക്കുന്ന തിരുവാതിര. രാത്രി 9 മണിക്ക് ദേശവാസികളുടെ കലാവിരുന്ന് നാട്ടരങ്ങ്.
14 ന് 3 മണിക്ക് ഭഗവതിസേവ, രാത്രി 10 മണിക്ക് ഗാനമേള.
15 ന് രാത്രി 9 മണിക്ക് സാംസ്കാരിക സമ്മേളനം.
ക്ഷേത്രം പ്രസിഡണ്ട് രഞ്ചിത്ത് പാറമ്മലിൻ്റെ അദ്ധ്യക്ഷതയിൽ മാഹി പോലീസ് ഇൻസ്പെക്ടർ അനിൽകുമാർ പി.എ. സമ്മേളനം ഉദ്ഘാടനം ചെയ്യും ഇക്കഴിഞ്ഞ എസ്.എസ്.എൽ. പ്ലസ് ടൂ പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ തീരദേശത്തെ വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായ വിതരണവും , വിവിധ മേഖലയിൽ കഴിവ് തെളിയച്ചവർക്കുള്ള ആദര സമർപ്പണവും അദ്ദേഹം നിർവഹിക്കുമെന്ന് ക്ഷേത്രം പ്രസിഡണ്ട് രഞ്ചിത്ത് പാറമേൽ, സെക്രട്ടറി രാജേഷ്, ഉത്സാഘോഷ കമ്മിറ്റി കൺവീനർ രോഷിത്ത് പാറമേൽ എന്നിവർ അറിയിച്ചു.
രാത്രി 10 മണിക്ക് വാട്ടർ ഡി. ജെ മ്യൂസിക്കൽ പ്രോഗ്രാം
'16 ന്. ഉച്ചയ്ക്ക്12 മണിക്ക് തറവാട്ടിൽ നിന്ന് പാലെഴുന്നള്ളത്ത്, തുടർന്ന് പൊങ്കാല സമർപ്പണം, 1 മണിക്ക് അന്നദാനം, ഉച്ചയ്ക്ക് 2 മണിക്ക് കുലദേവത ആരാധന വിഷയത്തെ ആസ്പദമാക്കി വ്യാസ ഭാരതി അവിനാഷ് കണ്ണൂരിൻ്റെ പ്രഭാഷണം, വൈകുന്നേരം 4 മണിക്ക് വാൾ എഴുന്നള്ളത്ത്, രാത്രി 11 മണിക്ക് ഗുരുസി തർപ്പണം
17 ന് രാവിലെ 11 മണിക്ക് ഗുരുവിൻ്റെ പുറപ്പാട്, 11.30 ന് പൊട്ടൻ ദൈവത്തിന് നേർച്ച സമർപ്പിക്കൽ തുടർന്ന് കരിയടിക്ക് ശേഷം കൊടിയിറക്കത്തോടെ ഉത്സവം സമാപിക്കും.
Post a Comment