o പ്രൊ: പാമ്പള്ളി മഹമൂദിനെ അനുസ്മരിച്ചു.
Latest News


 

പ്രൊ: പാമ്പള്ളി മഹമൂദിനെ അനുസ്മരിച്ചു.

 പ്രൊ: പാമ്പള്ളി മഹമൂദിനെ അനുസ്മരിച്ചു.



അഴിയൂർ : ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വടകര നിയോജകമണ്ഡലം സെക്രട്ടറി പ്രൊ: പാമ്പള്ളി മഹമൂദിനെ പാർട്ടിയുടെ മുക്കാളി ശാഖകമ്മിറ്റി അനുസ്മരിച്ചു.

മത, വിദ്യാഭ്യാസ, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച ഇദ്ദേഹത്തിൻ്റെ ആദ്യ കാല പ്രവർത്തന രംഗം മുക്കാളിയിലായിരുന്നു. പാർട്ടി ശാഖകമ്മിറ്റി പ്രസിഡണ്ടായിരുന്ന ഖാദർ ഏറാമലയുടെ അനുസ്മരണമായിരുന്നു അവസാനമായി പങ്കെടുത്ത പരിപാടി. പാമ്പള്ളിയുടെ കുടുംബാംഗങ്ങളും പാർട്ടി പ്രവർത്തകരും സഹപാഠികളും പങ്കെടുത്ത പരിപാടി പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. യു.എ. റഹീം അദ്യക്ഷത വഹിച്ചു. ഹാരിസ് മുക്കാളി സ്വാഗതം പറഞ്ഞു. പി.പി. ജഅഫർ , ഇ.ടി. അയ്യൂബ്, ഒ.കെ. ഇബ്രാഹിം, പി.പി. ഇസ്മായിൽ, ആയിഷ ഉമ്മർ, ഡോ:ഫാഹിദ് മുഹമ്മദ്‌,പി. സുലൈമാൻ, യു മുഹമദ് ഇഫ്ത്യാ സ് , എം. ഫൈസൽ പ്രസംഗിച്ചു.

Post a Comment

Previous Post Next Post