വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്രത്തിൽ നിറമാലയും കെടാവിളക്ക് സമർപ്പണവും നാളെ*
പെരിങ്ങാടി മങ്ങാട് ശ്രീ വാണുകണ്ട കോവിലകം ഭഗവതീക്ഷേത്രത്തിൽ നവരാത്രി മഹോത്‌സവം ആരംഭിച്ചു. നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി എല്ലാ ദിവസവും വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് നിറമാലയും കെടാവിളക്ക് സമർപ്പണവും നടക്കും. വൈകീട്ട് ഏഴിന് സജീവ് ഒതയോത്ത് അധ്യാത്മിക പ്രഭാഷണം നടത്തും. തുടർന്ന് ഭക്ഷണ വിതരണവുമുണ്ടാകും.

Post a Comment