*ഉത്സവ രാവുകൾക്ക് മാഹി ഒരുങ്ങി*
ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ മാഹി സെൻ്റ് തെരേസാ ബസലിക്കയിലെ തിരുനാൾ മഹോത്സവത്തിന് ഒക്ടോ. 5 ന് കൊടിയേറും.
മാഹി ബസലിക്ക തീർഥാടന കേന്ദ്രത്തിൽ തിരുനാൾ ആഘോഷം 5 ന് തുടങ്ങും
മാഹി: മലബാറിലെ പ്രമുഖ തീർഥാടന കേന്ദ്രമായ മാഹി ബസലിക്ക ദേവാലയത്തിൽ വിശുദ്ധ അമ്മ ത്രേസ്യ പുണ്യവതിയുടെ തിരുനാൾ ആഘോഷത്തിന് ഒക്ടോബർ 5 ന് കൊടിയേറുമെന്ന് ബസലിക്ക റെക്ടർ റവ.ഫാ.സെബാസ്റ്റ്യൻ കാരക്കാട്ട് പത്ര സമ്മേളനത്തിൽ അറിയിച്ചു. 5 ന് രാവിലെ 11.30 ന് റെക്ടർ ഫാ: സെബാസ്റ്റ്യൻ കരക്കാട്ടിൻ്റെ കാർമികത്വത്തിൽ കൊടിയേറ്റും - തുടർന്ന് 12 ന് അൾത്താരയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വികാരി പൊതു വണക്കത്തിനായി ദേവാലയത്തിൽ പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ പ്രതിഷ്ഠിക്കുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാവും - തീർഥാടകർക്ക് തിരുസ്വരൂപത്തിൽ പൂമാലകൾ അർപ്പിക്കുവാനും, മെഴുകുതിരി തെളിക്കാനും സൗകര്യമുണ്ടാകും. വൈകിട്ട് 6ന് ഡോ.ജെറോം ചിങ്ങ ന്തറയുടെ കാർമ്മികത്വത്തിൽ ദിവ്യബലിയും, നൊവേനയും ഉണ്ടാകും18 ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷം 22 ന് ഉച്ചകഴിഞ്ഞ് സമാപിക്കും - 14, 15 തീയ്യതികളിലാണ് പ്രധാന തിരുനാൾ ആഘോഷം
6 ന് തിങ്കളാഴ്ച്ച ഫാ.സനൽ ലോറൻസ്, 7 ന് ചൊവ്വാഴ്ച്ച ഫാ. ജോസഫ് കൊട്ടിയത്ത്, 8 ന് ബുധനാഴ്ച്ച ഫാ.മാർട്ടിൻ ഇലഞ്ഞിപ്പറമ്പിൽ, 9 ന് കോട്ടപ്പുറം രൂപതാ മെത്രാൻ ഡോ.അംബ്രോസ് പുത്തൻ വീട്ടിൽ '10 ന് വെള്ളിയാഴ്ച്ച ഫാ.ഡേവിഡ് സഹായ രാജ് എസ് ,11 ന് ഫാ.ആൻസിൽ പീറ്റർ, 12 ന് ഞായറാഴ്ച്ച കണ്ണുർ രൂപത മെത്രാൻ റവ.ഡോ.അലക്സ് വടക്കുംതല, 13 ന് തിങ്കളാഴ്ച്ച ഫാ.ജോൺസൺ അവരേ വ എന്നിവരുടെ കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിക്കും,
14 ന് ചൊവ്വാഴ്ച്ചയും, 15 ന് ബുധനാഴ്ച്ചയും രുനാൾ ആഘോഷത്തിൻ്റെ പ്രധാന ദിവസങ്ങളാണ്.14 ന് തിരുനാൾ ജാഗര ദിനത്തിൽ രാവിലെ 7നും 9നും ഫാ.വിമൽ ഫ്രാൻസിസ് ദിവ്യബലി അർപ്പിക്കും വൈകിട്ട് 5.30 ന് കോഴിക്കോട് അതിരൂപത വികാരി ജനറൽ റവ.മോൺ - ജെൻസൺ പുത്തൻ വീട്ടിൽ ദിവ്യബലി അർപ്പിക്കും - രാത്രി അലങ്കരിച്ച തേരിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള നഗര പ്രദക്ഷിണം _ 15 ന് ബുധാനാഴ്ച്ച തിരുനാൾ ദിനത്തിൽ പുലർച്ചെ 1 മുതൽ രാവിലെ 6 വരെ ഭക്തരുടെ നേർച്ചയായ ശയന പ്രദക്ഷിണം. രാവിലെ 10.30 ന് നടക്കുന്ന ദിവ്യബലിക്ക് കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത റവ.ഡോ.വർഗീസ് ചക്കാലക്കൽ കാർമികത്വം വഹിക്കും വൈകുന്നേരം 5 ന് മേരി മാത കമ്മ്യൂണിറ്റി ഹാളിൽ സ്നേഹ സംഗമം നടക്കും
16 ന് രാവിലെ 6 ന് റവ.ഡോ.ആൻറണി പിൻ്റോ കൊങ്കിണി ഭാഷയിൽ ദിവ്യബലി അർപ്പിക്കും. 17 ന് വെള്ളിയാഴ്ച്ച ഫാ. വിക്ടർ മെൻഡോൺസ, 18 ന് ഫാ.ബെന്നി മണപ്പാട്ട്, 19 ന് ഞായറാഴ്ച്ച ഫാ.സൈമൺ പീറ്റർ, ഫാ.ജോസഫ് അനിൽ ,തലശ്ശേരി അതിരൂപത ആർച്ചു ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി എന്നിവർ ദിവ്യബലി അർപ്പിക്കും. വൈകുന്നേരം 6 ന് സീറോ മലബാർ റീത്തിൽ ഫാ.ജോസ് യേശുദാസ് ദിവ്യബലി അർപ്പിക്കും - 20 ന് തിങ്കളാഴ്ച്ച ഫാ.ലിബിൻ ജോസഫ് കോളരിക്കൽ, ഫാ. ജെർലിൻ ജോർജ്, ഫാ.അജിത്ത് ആൻ്റണി ഫെർണാണ്ടസ് എന്നിവരും 21 ന് ചൊവ്വാഴ്ച്ച ഫാ.ജിയോലിൻ എടേഴത്ത്, 22 ന് സമാപന ദിവസം രാവിലെ 9 ന് റവ.ഫാ.ബിബിൻ ബെനറ്റ് എന്നിവരും ദിവ്യബലി അർപ്പിക്കും. തുടർന്ന് 10 30 ന് കണ്ണൂർ രൂപത സഹായ മെത്രാൻ മോസ്റ്റ് റവ.ഡോ. ഡെന്നീസ് കുറുപ്പശ്ശേരിയുടെ കാർമ്മികത്വത്തിലും ദിവ്യബലി നടക്കും
തീർത്ഥാടകർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ മാഹി കോളേജ് ഗ്രൗണ്ടിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.കുർബാന നിയോഗം നൽകുന്നതിനും ,അടിമ വെക്കുന്നതിനും, നേർച്ചകൾ സമർപ്പിക്കുന്നതിനും, കുമ്പസാരത്തിനും എല്ലാ ദിവസവും സൗകര്യമുണ്ടായിരിക്കും. തിരുനാൾ ആഘോഷത്തിന് റെക്ടർ സെബാസ്റ്റ്യൻ കാരക്കാട്ട്, സഹവികാരി മാരായ ഫാ.ബിനോയി അബ്രഹാം, ഫാ.ബിബിൻ ബെനറ്റ്, പാരിഷ് കൗൺസിൽ, തിരുനാൾ ആഘോഷക്കമ്മിറ്റി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും ബസലിക്കയിൽ പുതുതായി നിർമ്മിച്ച നിത്യാരാധന ചാപ്പൽ വെഞ്ചരിപ്പ് സമർപ്പണം ഈ മാസം 28 ന് ഞായറാഴ്ച്ച രാവിലെ 9 ന് കോഴിക്കോട് അതിരൂപത മെത്രപ്പോലീത്ത റവ. ഡോ.വർഗീസ് ചക്കാലക്കലിൻ്റെ കാർമ്മികത്വത്തിൽ നടക്കുമെന്ന് ബസലിക്ക റെക്ടർ പത്ര സമ്മേളനത്തിൽ അറിയിച്ചു. - അന്ന് രാവിലെ 9 ന് ബിഷപ്പിൻ്റെ കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിക്കും
റെക്ടർ ഫാ.സെബാസ്റ്റ്യൻ കാരക്കാട്ട്, ബെറ്റി ഫെർണ്ണാണ്ടസ്, ഫാ.ബിബിൻ ബെന്നറ്റ്, കെ.ഇ.നിക്സൺ, ആൻ്റണി റോമി, ജോൺസൺ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
സെപ്റ്റംബർ 28 ഞായർ
ബസലിക്ക നിത്യാരാധന ചാപ്പൽ വെഞ്ചരിപ്പ് സമർപ്പണം
9.00 am :ആഘോഷമായ ദിവ്യബലി, വെഞ്ചരിപ്പ്
കാർമ്മികൻ :മോസ്റ്റ്.റവ. ഡോ. വർഗീസ് ചക്കാലക്കൽ (കോഴിക്കോട് അതിരൂപത മെത്രാപ്പോലിത്ത)
2025 ഒക്ടോബർ 5 ഞായർ
7.00 am: ദിവ്യബലി
9.00 am :ദിവ്യബലി
കാർമ്മികൻ :റവ. ഫാ. സെബാസ്റ്റ്യൻ കരക്കാട്ട്
11.30 am: കൊടിയേറ്റം
12.00 pm: വിശുദ്ധ അമ്മത്രേസ്യയുടെ അത്ഭുത തിരുസ്വരൂപ പ്രതിഷ്ഠ
6.00 pm :ആഘോഷമായ ദിവ്യബലി, നൊവേന
കാർമ്മികൻ :റവ. ഡോ. ജെറോം ചിങ്ങന്തറ
നേതൃത്വം :സെൻ്റ് മദർ തെരേസ യൂണിറ്റ്
2025ഒക്ടോബർ 6 തിങ്കൾ
7.00 am: ദിവ്യബലി
6.00 pm: ആഘോഷമായ ദിവ്യബലി, നൊവേന
കാർമ്മികൻ: ഫാ. സനൽ ലോറൻസ്
പ്രസംഗം :ഫാ. റിജോയ് പാത്തിവയൽ
നേതൃത്വം: സെന്റ് ജൂഡ് യൂണിറ്റ്
2025 ഒക്ടോബർ 7 ചൊവ്വ
: ദിവ്യബലി 7.00 am
6.00 pm : ആഘോഷമായ ദിവ്യബലി, നൊവേന
കാർമ്മികൻ : റവ. ഫാ. ജോസഫ് കൊട്ടിയത്ത്
നേതൃത്വം : സെന്റ്റ് ആന്റണീസ് യൂണിറ്റ്
2025 ഒക്ടോബർ 8 ബുധൻ
7.00 am : ദിവ്യബലി
6.00 pm : ആഘോഷമായ ദിവ്യബലി, നൊവേന
കാർമ്മികൻ : റവ. ഫാ. മാർട്ടിൻ ഇലഞ്ഞിപ്പറമ്പിൽ
നേതൃത്വം : സെൻ്റ് ജോസഫ് യൂണിറ്റ്
2025 ഒക്ടോബർ 9 വ്യാഴം
11.00 am : ദിവ്യബലി
6.00 pm : ആഘോഷമായ ദിവ്യബലി, നൊവേന
കാർമ്മികൻ :മോസ്റ്റ്. റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ (കോട്ടപ്പുറം രൂപത മെത്രാൻ)
നേതൃത്വം: സെന്റ്റ് മേരീസ് യൂണിറ്റ്
2025 ഒക്ടോബർ 10 വെള്ളി
7.00 am : ദിവ്യബലി
6.00 pm : ആഘോഷമായ ദിവ്യബലി, നൊവേന (തമിഴ്)
കാർമ്മികൻ : ഫാ. ഡേവിഡ് സഹായരാജ് എസ്
പ്രസംഗം : റവ. ഫാ. പോൾ എ.ജെ
നേതൃത്വം : ജോവാൻ ഓഫ് ആർക്ക് യൂണിറ്റ്
2025 ഒക്ടോബർ 11 ശനി
7.00 am : ദിവ്യബലി
6.00 pm : ആഘോഷമായ ദിവ്യബലി, നൊവേന
കാർമ്മികൻ : റവ. ഫാ. ആൻസിൽ പീറ്റർ
നേതൃത്വം : സെന്റ് പീറ്റേഴ്‌സ് യൂണിറ്റ്
2025 ഒക്ടോബർ 12 ഞായർ
7.00 am : ദിവ്യബലി
9.00 am : ദിവ്യബലി (കാർമ്മികൻ : റവ. ഫാ. ഗ്രേഷ്യസ് ടോണി നെവേസ്)
11.00 am : ദിവ്യബലി (കാർമ്മികൻ : റവ. ഫാ. മെജോ ജോസഫ്)
3.00 pm : ദിവ്യബലി (കാർമ്മികൻ : റവ. ഫാ. ക്ലാർക്‌സൺ സേവ്യർ )
6.00 pm : ആഘോഷമായ ദിവ്യബലി, നൊവേന (കാർമ്മികൻ : മോസ്റ്റ്. റവ. ഡോ. അലക്സ് വടക്കുംതല (കണ്ണൂർ രൂപത മെത്രാൻ))
നേതൃത്വം : സെന്റ്റ് ഡോൺബോസ്കോ യൂണിറ്റ്
2025 ഒക്ടോബർ 13 തിങ്കൾ
7.00 am : ദിവ്യബലി
6.00 pm : ആഘോഷമായ ദിവ്യബലി, നൊവേന
കാർമ്മികൻ : റവ. ഫാ. ജോൺസൺ അവരവേ
നേതൃത്വം : ലിറ്റിൽ ഫ്ളവർ യൂണിറ്റ്
2025 ഒക്ടോബർ 14 ചൊവ്വ
തിരുനാൾ ജാഗരം
7.00 am : ദിവ്യബലി
10.00 am : ദിവ്യബലി (കാർമ്മികൻ : റവ. ഫാ. വിമൽ ഫ്രാൻസിസ്)
5.30 pm : ആഘോഷമായ ദിവ്യബലി, നൊവേന (കാർമ്മികൻ : റവ. മോൺ. ജെൻസൻ പുത്തൻവീട്ടിൽ (കോഴിക്കോട് അതിരൂപത വികാരി ജനറൽ)
നേതൃത്വം : സെൻ്റ് തോമസ് യൂണിറ്റ്
നഗര പ്രദക്ഷിണം
2025 ഒക്ടോബർ 15 ബുധൻ
തിരുനാൾ ദിനം ശയന പ്രദക്ഷിണം
(പുലർച്ചെ 1:00 മണി മുതൽ 6:00 മണി വരെ)
7.00 am : ദിവ്യബലി
10.30 am : ആഘോഷമായ ദിവ്യബലി, നൊവേന
കാർമ്മികൻ : മോസ്റ്റ്.റവ. ഡോ. വർഗീസ് ചക്കാലക്കൽ (കോഴിക്കോട് അതിരൂപത മെത്രാപ്പോലിത്ത)
നേതൃത്വം : പാരീഷ് പാസ്റ്ററൽ കൗൺസിൽ
3.00 pm : ദിവ്യബലി
കാർമ്മികൻ : റവ. ഫാ. റെനി ഫ്രാൻസിസ്
5.00 pm : സ്നേഹസംഗമം
7.00 am : ദിവ്യബലി
6.00 pm : ആഘോഷമായ ദിവ്യബലി, നൊവേന (കൊങ്കണി) (കാർമ്മികൻ : റവ. ഡോ. ആന്റണി പിന്റോ)
പ്രസംഗം : റവ. ഡോ. അലക്സ് കളരിക്കൽ
: സെന്റ് ഫ്രാൻസീസ് സേവ്യർ യൂണിറ്റ് നേതൃത്വം
2025 ഒക്ടോബർ 17 വെള്ളി
7.00 am : ദിവ്യബലി
6.00 pm : ആഘോഷമായ ദിവ്യബലി, നൊവേന
കാർമ്മികൻ : റവ. ഫാ.വിക്ടർ മെൻഡോൺസാ
നേതൃത്വം : കൊമ്പിരി സമൂഹം, മരണാനന്തര സഹായ സംഘം
2025 ഒക്ടോബർ 18 ശനി
7.00 am : ദിവ്യബലി
6.00 pm : ആഘോഷമായ ദിവ്യബലി, നൊവേന
കാർമ്മികൻ : റവ. ഫാ. ബെന്നി മണപ്പാട്ട്
നേതൃത്വം : വിൻസന്റ് ഡി പോൾ സൊസൈറ്റി, സെന്റ് ജോസഫ് സംഘം, ലീജിയൻ ഓഫ് മേരി
2025 ഒക്ടോബർ 19 ഞായർ
7.00 am : ദിവ്യബലി
9.00 am : ദിവ്യബലി (കാർമ്മികൻ : റവ. ഫാ. സൈമൺ പീറ്റർ)
11.00 am : ദിവ്യബലി (കാർമ്മികൻ : റവ. ഫാ. ജോസഫ് അനിൽ )
3.00 pm : ദിവ്യബലി (കാർമ്മികൻ : റവ. ഫാ. ജോസ് യേശുദാസ്)
6.00 pm : ആഘോഷമായ ദിവ്യബലി, നൊവേന (സീറോ മലബാർ റീത്ത്) (കാർമ്മികൻ : മാർ ജോസഫ് പാംപ്ലാനി (ആർച്ചു ബിഷപ്പ് തലശ്ശേരി അതിരൂപത)
നേതൃത്വം മതബോധനം, പി.ടി.എ
2025 ഒക്ടോബർ 20 തിങ്കൾ
7.00 am : ദിവ്യബലി
6.00 pm: ആഘോഷമായ ദിവ്യബലി, നൊവേന
കാർമ്മികൻ : ഫാ.ലിബിൻ ജോസഫ് കോളരിക്കൽ ഫാ.ജെർലിൻ ജോർജ്, ഫാ. അജിത് ആന്റണി ഫെർണാസ്
നേതൃത്വം മാതൃ സംഘടന
2025 ഒക്ടോബർ 21 ചൊവ്വ
7.00 am : ദിവ്യബലി
6.00 pm : ആഘോഷമായ ദിവ്യബലി, നൊവേന
കാർമ്മികൻ : റവ. ഫാ. ജിയോലിൻ എടേഴത്ത്
നേതൃത്വം : കെ.സി.വൈ.എം
2025 ഒക്ടോബർ 22 ബുധൻ
7.00 am : ദിവ്യബലി
9.00 am : ദിവ്യബലി (കാർമ്മികൻ : റവ. ഫാ. ബിബിൻ ബെനറ്റ് )
10.30 am : ആഘോഷമായ ദിവ്യബലി, നൊവേന (കാർമ്മികൻ : മോസ്റ്റ്. റവ. ഡോ. ഡെന്നിസ് കുറുപ്പശ്ശേരി(കണ്ണൂർ രൂപത സഹായ മെത്രാൻ)
നേത്യത്വം : ആവില കോൺവെൻ്റ്, ക്ലൂണി കോൺവെന്റ് സിസ്റ്റേഴ്‌സ്
.jpg)
Post a Comment