*സെന്റാക് : മോപ്പ് അപ്പ് അപേക്ഷ 19 ന് മുമ്പ് സമർപ്പിക്കണം*
പുതുച്ചേരി സെൻ്റാക്ക് മുഖാന്തിരം വിവിധ കോഴ്സുകളിലേക്ക് അപേക്ഷിച്ചവർക്ക് മോപ്പ് അപ്പ് മുനഗണനയ്ക്കായി 19 ന് മുമ്പായി അപേക്ഷ സമർപ്പിക്കാൻ അവസരം.
യുജി നോൺ-നീറ്റ് ഡാഷ്‌ബോർഡ് ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച്, താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് പുതുച്ചേരി മേഖലയിലെ കോളേജുകളിലെ (6 ഗവൺമെന്റ്, ഗവൺമെന്റ് എയ്ഡഡ് സൊസൈറ്റി കോളേജുകൾ മാത്രം) യുജി നോൺ-നീറ്റ് പ്രൊഫഷണൽ കോഴ്‌സുകളായ ബി.ടെക്., ബി.എസ്‌സി. (ഓണേഴ്‌സ്) അഗ്രികൾച്ചർ & ഹോർട്ടികൾച്ചർ (മറ്റ് സംസ്ഥാന സ്വാശ്രയ സീറ്റുകൾ ഒഴികെ), ബി.വി.എസ്‌സി. & എ.എച്ച്. (പിവൈ-ജിക്യു/എസ്5 & എഫ്എൻ മാത്രം), ബി.എസ്‌സി. (നഴ്‌സിംഗ്), ബി.പി.ടി, ബി.എസ്‌സി. പാരാ മെഡിക്കൽ കോഴ്‌സുകൾ, ബി.ഫാം., ബി.എ.എൽ.എൽ.ബി. (5 വർഷം), ഡിപ്ലോമ ഇൻ പാരാ മെഡിക്കൽ കോഴ്‌സുകൾ, യുജി ആർട്‌സ്, സയൻസ് & കൊമേഴ്‌സ് കോഴ്‌സുകൾ (ബി.എ., ബി.എസ്‌സി., ബി.കോം., ബി.ബി.എ., & ബി.സി.എ.), ALAT-ലെ ബി.വോക്. കോഴ്‌സുകൾ എന്നിവയ്ക്കുള്ള MOP UP റൗണ്ടിലേക്കുള്ള കോഴ്‌സ് മുൻഗണനകൾ 19/9/25 ന് രാവിലെ 10 മണിക്ക് മുൻമ്പ് സമർപ്പിക്കണം.
രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികൾക്കും വിവരങ്ങൾക്കായി SMS അയയ്ക്കുന്നുണ്ട്.
വിശദ വിവരങ്ങൾക്കായി വിദ്യാർത്ഥികൾക്ക് www.centacpuducherry.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. അല്ലെങ്കിൽ അവരവരുടെ ലോഗിൻ ഡാഷ് ബോർഡിലെ പരാതി ഓപ്ഷൻ വഴി സമർപ്പിക്കാം അല്ലെങ്കിൽ ഹെൽപ്പ് ലൈൻ നമ്പർ: 0413-2655570/ 2655571
ൽ ബന്ധപ്പെടാവുന്നതാണെന്ന് സെന്റാക് കോർഡിനേറ്റർ അറിയിച്ചു.
Post a Comment