o മാഹിയിൽ സ്വാതന്ത്ര്യദിനാഘോഷം കൊണ്ടാടി
Latest News


 

മാഹിയിൽ സ്വാതന്ത്ര്യദിനാഘോഷം കൊണ്ടാടി

 മാഹിയിൽ സ്വാതന്ത്ര്യദിനാഘോഷം കൊണ്ടാടി



79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി മാഹി കോളേജ് ഗ്രൗണ്ടിൽ രാവിലെ  പുതുച്ചേരി  മന്ത്രി ജോൺ കുമാർ  പതാക ഉയർത്തി.


തുടർന്ന് അദ്ദേഹം ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.


തുടർന്ന് നടന്ന  സെറിമോണിയൽ  പരേഡിൽ

പുതുച്ചേരി സിവിൽ പോലീസ്, ആംഡ് പോലീസ് ,ഐ ആർ ബി. വിവിധ സ്കൂളിലെ വിദ്യാർത്ഥികൾ  എന്നിവർ അണിനിരന്നു


തുടർന്ന് മന്ത്രി സ്വാതന്ത്ര്യ ദിന സന്ദേശം നല്കി 


മാഹി എം എൽ എ രമേഷ് പറമ്പത്ത്, അഡ്മിനിസ്ട്രേറ്റർ 

ഡി മോഹൻ കുമാർ, മുൻസിപ്പൽ കമ്മീഷണർ  സതേന്ദ്ര സിംഗ് ,മാഹി പോലീസ് സൂപ്രണ്ട് ജി ശരവണൻ, മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ്, മുൻ എം എൽ എ രാമചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു


തുടർന്ന് സ്കൂൾ വിദ്യാർത്ഥികളുടെ കൾച്ചറൽ പ്രോഗ്രാം അരങ്ങേറി

പോലീസ് സേനയ്ക്കിടയിലെ മികച്ച പരേഡിന് ഇന്ത്യൻ റിസർവ് ബറ്റാലിയനെയും , സ്കൂളുകൾക്കിടയിൽ എക്സൽ പബ്ളിക്ക് സ്കൂളിനെയും തിരഞ്ഞെടുത്തു.


തുടർന്ന് ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളെയും,

വിവിധ  മേഖലയിൽ കഴിവ് തെളിയിച്ചവരെയും മന്ത്രി സർട്ടിഫിക്കറ്റ് നല്കി ആദരിച്ചു


ശേഷം മാഹി ടാഗോർ പാർക്കിലെ സ്മൃതി മണ്ഡപത്തിൽ മന്ത്രി പുഷ്പാർച്ചന നടത്തി













Post a Comment

Previous Post Next Post