സ്വാതന്ത്ര്യദിനത്തിൽ സ്മൃതിയാത്ര നടത്തി.
മയ്യഴി : മാഹി ഗവ. എൽ.പി.സ്കൂൾ മൂലക്കടവിലെ വിദ്യാർത്ഥികൾ
സ്വാതന്ത്ര്യ ദിനത്തിൽ മയ്യഴിയിലെ ചരിത്ര സ്ഥലങ്ങളിലേക്ക് സ്മൃതിയാത്ര നടത്തി.
പ്ലാസ് ദ ആംസിലെ ആഘോഷച്ചടങ്ങിൽ ചരിത്രദൃശ്യ സംഗീതിക അവതരിപ്പിച്ച സ്കൂൾ കലാ സംഘമാണ്
മയ്യഴി ഗാന്ധി ഐ. കെ. കുമാരൻ മാസ്റ്ററുടെ ജന്മഗൃഹവും സ്മൃതികുടീരവും, ഗാന്ധിജി മയ്യഴിക്കാരെ അഭിസംബോധന ചെയ്ത പുത്തലം ക്ഷേത്രങ്കണം , ശ്രീനാരായണ ഗുരുവിൻ്റെ പാദസ്പർശമേറ്റ മഞ്ചക്കൽ പാറ, ഫ്രഞ്ച് സ്വാത്രന്ത്ര്യ പോരാളിയായ ഴാന്താർക്കിൻ്റെ പ്രതിമ നിലകൊള്ളുന്ന മയ്യഴി ബസലിക്ക തുടങ്ങിയ ചരിത്ര സ്ഥലങ്ങളിലേക്ക് സ്മൃതിയാത്ര നടത്തിയത്.
മയ്യഴി പാതാറിലെ വിമോചന സമരസ്തൂപത്തിൽ പുഷ്പാർച്ചന നടത്തിയ വിദ്യാർത്ഥികൾ ഫ്രഞ്ച് മൂപ്പൻ സായ് വിൻ്റെ ഭരണസ്ഥലമായിരുന്ന ഇന്നത്തെ ഗവ. ഹൗസും മ്യൂസിയവും കൂടി സന്ദർശിച്ചു.
എം.മുകുന്ദൻ്റെ മയ്യഴിപ്പുഴയുടെ തീരങ്ങൾ എന്ന ഇതിഹാസ നോവലിൻ്റെ
ടാഗോർ പാർക്കിലുള്ള ശിൽപാവിഷ്കാരം കുട്ടികളെ ഹഠാദാകർഷിച്ചു.
വിവിധ കേന്ദ്രങ്ങളിൽ ഐ.കെ. കുമാരൻ മാസ്റ്റർ സ്മാരകകേന്ദ്രം ചെയർമാൻ
ഐ. അരവിന്ദൻ, കെ. എം പവിത്രൻ, പ്രഥമാധ്യാപകൻ ബി. ബാലപ്രദീപ്, ചന്ദന വി.കെ. എന്നിവർ സംസാരിച്ചു. വിദ്യ.എം., രൂപശ്രീ. കെ; റെന്യ എം; അക്ഷ്യ അശോകൻ, പ്രീത എം. കെ. , ശ്യാംലി പുരുഷോത്തമൻ എന്നിവർ നേതൃത്വം നൽകി.
Post a Comment