ഓണാഘോഷം നടത്തി
ന്യൂമാഹി: പെരിങ്ങാടി മമ്മി മുക്കിലെ
എം എം എൽ പി സ്കൂളിൽ പി ടി എ യുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. ഓണാഘോഷ പരിപാടികൾ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ സെയ്ത്തു ഉദ്ഘാടനം ചെയ്തു.
പ്രധാന അധ്യാപിക എൻ ടി കെ ദിൽഫിയ സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് എൻ കെ സജീഷ് അധ്യക്ഷത വഹിച്ചു. മുൻ ഹെഡ് മാസ്റ്റർമാരായ കെ പി വത്സരാജൻ മാസ്റ്റർ, കെ ടി ബാലകൃഷ്ണൻ മാസ്റ്റർ, സ്ക്കൂൾ മാനേജർ കെ കെ ബഷീർ, അബദുൽ റഹീം ടി പി, ബഷീർ മാസ്റ്റർ,മുഹമ്മദ് മാസ മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.പി ടി എ എക്സിക്യൂട്ടീ വ് മെമ്പർമാരായ, ഷിബിലി (മദർ പിടിഎ പ്രസിഡണ്ട്) റസീറ, മനോജ് സി വി, സഫീന, റഹ്മത്ത്, ഷമീമ ,സംഗീത ടീച്ചർ, റഹ്മ ടീച്ചർ, ജിഷ ടീച്ചർ, മിനി ടീച്ചർ, പ്രബഞ്ചന വി, സുമ അങ്കണവാടി വർക്കർ തുടങ്ങിയവർ നേതൃത്വo നൽകി
Post a Comment