ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന മാഹി മദ്യം പിടികൂടി
ഇന്നലെ തിങ്കളാഴ്ച്ച വടകര എക്സ്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രമോദ് പുളിക്കൂലും സംഘവും നടത്തിയ വാഹന പരിശോധനയ്ക്കിടെ അഴിയൂർ ജി.ജെ. ബി സ്കൂളിന് സമീപത്ത് വെച്ച് KL-58-AH-6173 നമ്പർ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോവുകയായിരുന്ന 63 ലിറ്റർ മാഹി വിദേശ മദ്യം പിടികൂടി.
ഓട്ടോ ഉപേക്ഷിച്ച് ഡ്രൈവർ ഓടിപ്പോയി
പാർട്ടിയിൽ വടകര എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രമോദ് പുളിക്കൂൽ, സിവിൽ എക്സൈസ് ഓഫീസർ അനിരുദ്ധ പി. കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രജീഷ് ഇ കെ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Post a Comment