ഓണത്തെ വരവേൽക്കാൻ ചെണ്ടുമല്ലിപ്പൂക്കൾ: വിളവെടുപ്പ് നടത്തി
ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്തിൽ കൃഷി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് പഞ്ചായത്തിൻ്റെ പദ്ധതിയായ ചെണ്ടുമല്ലിപ്പൂ കൃഷി ചെയ്തതിൻ്റെ വിളവെടുത്തു.
ജെഎൽജി വനിതാ ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്. അത്തം നാളിൽ മണിയൂർ വയലിൽ നടന്ന ഓണക്കണി നിറപ്പൊലിമ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയ്തു ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ എം.കെ ലത അധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസർ ടി.ആർ. രാഹുൽ, സി.ഡി.എസ്. അധ്യക്ഷ കെ.പി.ലീല, സി.ഡി.എസ്. അക്കൗണ്ടൻ്റ് കെ.പി. രസ്ന,
അഗ്രി സി.ആർ.പി. എൻ.വി.സുഷമ എന്നിവർ പ്രസംഗിച്ചു.
ലോട്ടസ് ജെ.എൽ.ജി ഗ്രൂപ്പ് അംഗങ്ങളായ പി. ബേബി,
എ. റീത്ത, എസ്. സിന്ധു, കെ.പി. നാരായണി, വി.എം.അഖില എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി ചെയ്തത്.
വർണ്ണം ജെ.എൽ.ജി ഗ്രൂപ്പ് നടത്തിയ പൂകൃഷിയുടെ വിളവെടുപ്പും നടത്തി.
പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയ്തു ഉദ്ഘാടനം ചെയ്തു.
ഗ്രൂപ്പ് അംഗങ്ങളായ കെ.സീനത്ത്, കെ.ഷാഹിദ, കെ. നജ്മ, കെ. നാസിത എന്നിവർ പൂകൃഷിക്ക് നേതൃത്വം നൽകി.
Post a Comment