ഖാദർ ഏറാമലയെ അനുസ്മരിച്ചു.
അഴിയൂർ : മുസ്ലിംലീഗ് മുക്കാളി ശാഖ പ്രസിഡണ്ടും ജീവകാരുണ്യ പ്രവർത്തകനും , സാമൂഹ്യ സാംസ്കാരികരംഗങ്ങളിലെ നിറ സാന്നിദ്ധ്യവു മായിരുന്ന ഖാദർ ഏറാമലയെ മുസ്ലിംലീഗ് മുക്കാളി ശാഖകമ്മിറ്റി അനുസ്മരിച്ചു. യു.എ. റഹീം അദ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള ഉൽഘാടനം ചെയ്തു. സഈദ് അസ്അദി മയ്യിൽ പ്രാർത്ഥനക്കു നേതൃത്വം നൽകി.ആവോലം ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. കാസിം നെല്ലോളി ,മൊയ്തു അഴിയൂർ, ഒ.കെ. ഇബ്രാഹിം, പ്രൊ: പാമ്പള്ളി മഹമൂദ്, ആയിഷ ഉമ്മർ, പി.കെ. ജമാൽ, വീരോളി നസീർ , മുഹമദ് , ഇഫ്ത്തിയാസ് എന്നിവർ സംസാരിച്ചു. ഹാരിസ് മുക്കാളി സ്വാഗതവും പി.സുലൈമാൻ നന്ദിയും പറഞ്ഞു.
Post a Comment