*മാഹി മഹിളാ മോർച്ച നിവേദനം നൽകി*
പോണ്ടിച്ചേരി NDA സർക്കാർ നടപ്പിലാക്കിയ റേഷൻ കാർഡ് അംഗങ്ങളുമായി ആധാർ കാർഡ് ബന്ധിപ്പിക്കാൻ മാഹിയിലും ആരംഭിച്ചിരിക്കുകയാണ്.
പ്രായമായവരും , ആരോഗ്യസ്ഥിതി മോശമായ കാർഡ് ഉടമകൾക്കും അപ്ഡേഷന് ബന്ധപ്പെട്ട ഓഫീസിൽ ചെല്ലാൻ സാധിക്കാത്തതിനാൽ അത്തരം ആൾക്കാരെ വീടുകളിൽ കയറി കെവൈ സി അപ്ഡേഷൻ നടത്തണമെന്ന് മാഹി മഹിളാമോർച്ച റീജിനൽ അഡ്മിനിസ്ട്രറ്റാർക്ക് നിവേദനം നൽകി.
ഈ കാര്യം ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്താം എന്നും അത്തരം ആൾക്കാർക്ക് മൊബൈൽ ആപ്പ് വഴി ഓഫീസസ് വീട്ടിൽ എത്തി അപ്ഡേഷൻ നിർദ്ദേശം നൽകാമെന്ന് ഉറപ്പുനൽകി. മഹിളാമോർച്ച മാഹിമണ്ഡലം പ്രസിഡന്റ് രജിത കെ എം, ജനറൽ സെക്രട്ടറി ബിന്ദു വിമൽ, അർച്ചന അശോക്, മോർച്ച അംഗങ്ങളായ ഷനില ബേബി, നീഷ്മ മാഹി,അംബിക മാഹി എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
Post a Comment