o പൊതുജനങ്ങൾക്ക് അവരുടെ സമീപ പ്രദേശങ്ങളിൽ തന്നെ റേഷൻ കാർഡ് സേവനങ്ങൾ ലഭ്യമാക്കി
Latest News


 

പൊതുജനങ്ങൾക്ക് അവരുടെ സമീപ പ്രദേശങ്ങളിൽ തന്നെ റേഷൻ കാർഡ് സേവനങ്ങൾ ലഭ്യമാക്കി

 *പൊതുജനങ്ങൾക്ക് അവരുടെ സമീപ പ്രദേശങ്ങളിൽ തന്നെ റേഷൻ കാർഡ് സേവനങ്ങൾ ലഭ്യമാക്കി*




 പുതുച്ചേരി  സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പുതുച്ചേരി നിയമസഭയിൽ നടത്തിയ പ്രഖ്യാപനത്തിൻ്റേയും കേന്ദ്ര ഭക്ഷ്യ - പൊതു വിതരണ വകുപ്പിന്റെ നിർദ്ദേശങ്ങളുടേയും അടിസ്ഥാനത്തിൽ 18-08-2025 മുതൽ റേഷൻ കാർഡുമായി ബന്ധപ്പെട്ട  താഴെപ്പറയുന്ന സേവനങ്ങൾ വെബ്സൈറ്റ് വഴിയും പൊതു സേവന കേന്ദ്രം വഴിയും ഓൺലൈനായി നടപ്പിലാക്കും.


(1) കുട്ടികളുടെ പേര് ഉൾപ്പെടുത്തൽ (14 വയസ്സ് വരെ).


(2) മുതിർന്ന അംഗങ്ങളുടെ പേരുകൾ ഉൾപ്പെടുത്തൽ.


(3) അംഗങ്ങളുടെ പേര് നീക്കം ചെയ്യൽ.


(4) റേഷൻ കാർഡ് തിരിച്ചേൽപ്പിക്കൽ.


(5) അംഗത്തിൻ്റെ പേര് മാറ്റം.


(6) മേൽവിലാസം മാറ്റം.


(7) ആധാർ നമ്പർ ഉൾപ്പെടുത്തൽ.


(8) e- റേഷൻ കാർഡ്.


(9) പുതിയ റേഷൻകാർഡ് നൽകൽ.


(10) റേഷൻ കാർഡ് തരം മാറ്റൽ


ഈ ഓൺലൈൻ സൗകര്യം നടപ്പിലാക്കുന്നതിനാൽ കാർഡുടമകൾ റേഷൻ കാർഡ് സേവനങ്ങൾക്കായി സിവിൽ സപ്ലൈസ് വകുപ്പിലേക്ക് നേരിട്ട് എത്തുന്നത് ഒഴിവാകും. ഈ സൗകര്യം റേഷൻ കാർഡുടമകൾക്ക് കൂടുതൽ പ്രയോജനകരവും സമയലാഭധായകവുമണ്. 


18-08-2025 മുതൽ റേഷൻ കാർഡ് സേവനങ്ങളുമായി ബന്ധപ്പെട്ട് മാഹി സിവിൽ സപ്ലൈസ് വകുപ്പിലേക്കുള്ള എല്ലാ അപേക്ഷകളും  https://pdsswo.py.gov.in/  എന്ന വെബ്സൈറ്റ് വഴിയും പൊതു സേവന കേന്ദ്രം വഴിയും പൂർണ്ണമായും ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് മാഹി റീജ്യണൽ അഡ്മിനിട്രേസ്റ്റർ

 അറിയിച്ചു.


*അറിയിപ്പ്*


പുതുച്ചേരി സിവിൽ സപ്ലൈസ് വകുപ്പിൻ്റെ റേഷൻ കാർഡ് സംബന്ധമായ എല്ലാ സേവനങ്ങളും പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നതിനാലും കമ്പ്യൂട്ടർ സംബന്ധമായ സാങ്കേതിക പ്രവർത്തികൾ പുതുച്ചേരി സിവിൽ സപ്ലൈസ് വകുപ്പിൽ നടക്കുന്നതിനാലും

 *13-08-2025 മുതൽ 17-08-2025 വരെ*

 കാര്യാലയത്തിൽ യാതൊരുവിധ അപേക്ഷകളും നേരിട്ട് സ്വീകരിക്കുന്നതല്ല.


പൊതു ജനങ്ങൾക്ക് 18-08-2025 മുതൽ പുതുച്ചേരി സിവിൽ സപ്ലൈസ് വകുപ്പിന്റെ റേഷൻ കാർഡ് സംബന്ധമായ എല്ലാ അപേക്ഷകളും പൂർണ്ണമായും ഓൺലൈനായി https://passwo.py.gov.in/ എന്ന വെബ്‌സൈറ്റ് വഴിയും പൊതു സേവന കേന്ദ്രങ്ങൾ വഴിയും സമർപ്പിക്കാവുന്നതാണ്.



*

Post a Comment

Previous Post Next Post